പാറശ്ശാല ഷാരോൺ രാജ് (23) കൊലപാതക കേസ് അപൂർവങ്ങളിൽ അപൂർവ്വമെന്ന് പ്രോസിക്യൂഷൻ വാദം. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതിയിൽ കേസിൽ ശിക്ഷാ വിധിക്ക് മുമ്പുള്ള അന്തിമ വാദത്തിലാണ് പ്രോസിക്യഷിൻ്റെ പരാമർശം. കാമുകനെ കഷായത്തിൽ കീടനാശിനി ചേർത്ത് കൊലപ്പടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു. പരാമാവധി ശിക്ഷ നൽകണമെന്നും ഇതിനാൽ പ്രോസിക്യൂഷൻ വാദിച്ചു.എന്നാൽ തനിക്ക് 24 വയസ് മാത്രമാണ് പ്രായമെന്നും, തുടർ പഠനത്തിനായി പോകണമെന്നും ഒന്നാം പ്രതി ഗ്രീഷ്മക്ക് വേണ്ടി എതിർഭാഗം അഭിഭാഷകനും കോടതിയിൽ പറഞ്ഞു.