എത്ര പറഞ്ഞിട്ടും സൂര്യ ആ ചിത്രം ചെയ്യാത്തതിൽ തനിക്ക് ഇന്നും വിഷമം ; ഗൗതം മേനോൻ

റിലീസ് പലവട്ടം നീട്ടിവെച്ച, വിക്രം നായകനാകുന്ന ‘ധ്രുവനച്ചത്തിരം’ എന്ന ചിത്രം സൂര്യയെ വെച്ച് ആലോചിച്ചതായിരുന്നു എന്ന് സംവിധായകൻ ഗൗതം മേനോൻ. കഥ എത്ര വികസിപ്പിച്ചിട്ടും സ്ക്രിപ്റ്റിൽ സൂര്യക്ക് തൃപ്തി വന്നില്ല എന്നും അദ്ദേഹത്തിന് തന്നിൽ വിശ്വസം തോന്നിയില്ല എന്നും ഗൗതം മേനോൻ പറഞ്ഞു.2013ൽ സൂര്യയെ നായകനാക്കി അനൗൺസ് ചെയ്ത ചിത്രത്തിൽ നിന്ന് ഷൂട്ട് തുടങ്ങാൻ ദിവസങ്ങൾ മാത്രമുള്ളപ്പോൾ താരം ഒഴിവായി എന്ന് ഗൗതം മേനോൻ മുൻപ് വെളിപ്പെടുത്തിയിരുന്നു. തുടർന്ന് ദീർഘനാളുകൾക്ക് ശേഷം നെറ്റ്ഫ്ലിക്സിന്റെ നവരസ എന്ന ആന്തോളജിയിൽ ഇരുവരും ചേർന്ന് ‘ഗിറ്റാർ കമ്പി മേലെ നിണ്ട്ര്’ എന്നൊരു ഹ്രസ്വ ചിത്രം ചെയ്തിരുന്നു. എന്നാൽ ആ ചിത്രത്തിലൂടെ ഇരുവർക്കുമിടയിൽ ഒരു മഞ്ഞുരുക്കം നടന്നില്ല എന്ന് ധ്വനിപ്പിക്കുന്നതായിരുന്നു യൂട്യൂബ് ചാനലിന് കൊടുത്ത അഭിമുഖത്തിലെ ഗൗതം മേനോന്റെ വാക്കുകൾ.ചിത്രത്തിന്റെ റെഫറെൻസ് പോയിന്റ് എന്താണെന്നു ചോദിച്ചപ്പപ്പോൾ അങ്ങനെയൊന്ന് ഇല്ല, മനസിലുള്ള ആശയം അങ്ങ് ചെയ്യുന്നുവെന്നുവെന്നേയുള്ളു എന്നാണ് താൻ പറഞ്ഞത്. സൂര്യക്ക് അങ്ങനെ ഉള്ള സംശയങ്ങൾ ഉണ്ടാകേണ്ട കാര്യമില്ല കാരണം ഞങ്ങൾ മുൻപ് ചെയ്ത് കാക്കാ കാക്കാ,വാരണം ആയിരം എന്നീ ചിത്രങ്ങളും ഞങ്ങൾ ഒരു ബേസിക്ക് പ്രമേയം കൊണ്ട് ആണ് തുടങ്ങിയത് അവ പിന്നീട് പോകുന്ന പോക്കിൽ വികസിപ്പിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...