കണ്ണൂരിൽ ആംബുലൻ‌സിന് വഴിമുടക്കിയത് പിണറായി സ്വദേശിയായ ഡോക്ടർ; കേസെടുത്തു; 5000 രൂപ പിഴ

കണ്ണൂര്‍ എരഞ്ഞോളിയില്‍ അത്യാസന്ന നിലയിലായ രോഗിയുമായി പോയ ആംബുലൻസിന് മുന്നിൽ വഴിമുടക്കിയത് ഡോക്ടറുടെ കാറെന്ന് കണ്ടെത്തി. ഹൃദയാഘാതം നേരിട്ട രോഗി യഥാസമയത്ത് ചികിത്സ ലഭിക്കാതെ മരിച്ചതിന് പിന്നാലെ ആംബുലൻസ് ഡ്രൈവറുടെ പരാതിയിൽ പിണറായി സ്വദേശിയായ ഡോക്ടർക്കെതിരെ കേസെടുത്തു. പിഴയും ഈടാക്കി.മട്ടന്നൂര്‍ – തലശ്ശേരി പാതയില്‍ നായനാര്‍ റോഡില്‍ എത്തിയപ്പോഴാണ് രാഹുല്‍ രാജെന്ന ഡോക്ടർ ആംബുലൻസിന് വഴിമുടക്കിയത്. സംഭവത്തിൽ കതിരൂർ പൊലീസാണ് കേസ് എടുത്തത്. വ്യാഴാഴ്ച വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം.പുറത്ത് വന്ന ദൃശ്യങ്ങളിൽ കാറിന്റെ നമ്പർ വ്യക്തമായിരുന്നതിനാൽ പ്രതിയെ പരാതി കിട്ടിയതോടെ പൊലീസ് കണ്ടെത്തുകയായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോയ മട്ടന്നൂര്‍ സ്വദേശി റുഖിയ മരിച്ചിരുന്നു. ആംബുലൻസ് സൈറൺ കേട്ടിട്ടും വഴിമുടക്കുന്നതിൽ നിന്ന് രാഹുൽ രാജ് പിന്തിരിഞ്ഞിരുന്നില്ല. അരമണിക്കൂറോളം നേരമാണ് ഡോക്ടറുടെ കാർ ആംബുലൻസിന് മാർഗ തടസം സൃഷ്ടിച്ചത്. ആശുപത്രിയിലെത്തിച്ചതിന് പിന്നാലെയാണ് റുഖിയ മരിച്ചത്. KL 58 AK 3777 എന്ന വാഹനമാണ് ഗതാഗത തടസം സൃഷ്ടിച്ചത്

Leave a Reply

spot_img

Related articles

രാജ്യത്ത് കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു

രാജ്യത്ത് കൊവിഡ് കേസുകള്‍ ഏഴായിരം കടന്നു. 24 മണിക്കൂറിനിടെ 306 കേസുകള്‍ കൂടിയായതോടെ ആകെ കേസുകള്‍ 7121 ആയി ഉയര്‍ന്നു.6 കൊവിഡ് മരണങ്ങളും സ്ഥിരീകരിച്ചു....

ബൈജൂസ് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികള്‍ വിറ്റഴിച്ചു

സാമ്പത്തീക പ്രതിസന്ധിയില്‍പെട്ട എഡ്‌ടെക് സ്ഥാപനമായ ബൈജൂസ് പ്രതാപ കാലത്ത് വാങ്ങിയ രണ്ട് അമേരിക്കന്‍ കമ്പനികള്‍ വിറ്റഴിച്ചു. വായ്പ കുടിശികകള്‍ പരിഹരിക്കുന്നതിന്റെ ഭാഗമായി വമ്പന്‍ വിലക്കുറവിലാണ്...

നാദിർഷയുടെ മാജിക് മഷ്റൂം ഫ്രം കഞ്ഞിക്കുഴി (Magic mushroom from Kanjikkuzhi) ചിത്രീകരണം ആരംഭിച്ചു…

വിഷ്ണു ഉണ്ണികൃഷ്ണൻ- ബിബിൻ ജോർജ് കൂട്ടുകെട്ടിനെ തിരക്കഥാകൃത്തു ക്കളാക്കി സൂഷർ ഹിറ്റ് ചിത്രങ്ങൾ മലയാള സിനിമക്കു സമ്മാനിച്ച നാദിർഷ, വിഷ്ണുവിനേയും, ബിബിൻ ജോർജിനേയും കേന്ദ്ര...

മലയാളത്തിൽ ആദ്യമായി റസ് ലിംഗ് പശ്ചാത്തലത്തിൽ ചത്ത പച്ച – ആരംഭിച്ചു

കൊച്ചി ഭാഗത്തെ ഒരു നാട്ടു ചൊല്ലാണ് ചത്ത പച്ച രണ്ടും കൽപ്പിച്ചിറങ്ങുന്നതിനേയാണ് ഈ ചൊല്ലിലൂടെ ഉദ്ദേശിക്കുന്നത്. ഈ ചിത്രത്തിന്റെ കഥയക്ക് ഈ ചൊല്ലുമായി ഏറെ...