ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യവിഷയം, സംസ്കൃതം പഠിപ്പിക്കുന്ന മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്

അറബിക് ഭാഷയ്‌ക്കൊപ്പം സംസ്‌കൃതവും വിഷയമാക്കി സംസ്ഥാനത്തെ ആദ്യ ആധുനിക മദ്രസ ആരംഭിച്ച് ഉത്തരാഖണ്ഡ് വഖഫ് ബോർഡ്. എൻ സി ഇ ആർ ടി പാഠ്യപദ്ധതിക്ക് കീഴിലാകും പൊതുവിദ്യാഭ്യാസം നൽകുക. ഇന്ത്യ ടുഡേ ഉൾപ്പെടെയുള്ള ദേശീയ മാധ്യമങ്ങളാണ് വാർത്ത റിപ്പോർട്ട് ചെയുന്നത്.ഡെറാഡൂണിലെ റെയിൽവേ സ്റ്റേഷന് സമീപമുള്ള മുസ്ലീം കോളനിയിലാണ് മദ്രസ സ്ഥിതി ചെയ്യുന്നതെന്ന് ഉത്തരാഖണ്ഡ് വഖഫ് ബോർഡ് ചെയർമാൻ ഷദാബ് ഷംസ് പറഞ്ഞു. മദ്രസകളിലെ വിദ്യാർത്ഥികൾ രാവിലെ എൻസിഇആർടി പാഠ്യപദ്ധതിക്ക് കീഴിലുള്ള പൊതു വിഷയങ്ങൾ പഠിക്കുമെന്നും വൈകുന്നേരം ഖുറാൻ, ഉൾപ്പെടെയുള്ള മത വിദ്യാഭ്യാസത്തിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു.സംസ്‌കൃത അധ്യാപകരെയും ഉടൻ നിയമിക്കും. ശ്രീരാമനെ കുറിച്ചുള്ള ഭാഗങ്ങളും പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.ഈ ആധുനിക മദ്രസകളിലെ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസവും യൂണിഫോമും പുസ്തകവും വഖഫ് ബോർഡ് നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....