എന്‍.എം വിജയന്റെ മരണം; രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി

വയനാട് ഡി.സി.സി ട്രഷറര്‍ എന്‍.എം വിജയന്റെ മരണത്തില്‍ രണ്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അറസ്റ്റ് രേഖപ്പെടുത്തി. ഡി.സി.സി പ്രസിഡന്റ് എന്‍.ഡി അപ്പച്ചന്‍, മുന്‍ കോണ്‍ഗ്രസ് നേതാവ് കെ.കെ ഗോപിനാഥന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.ആത്മഹത്യ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ്.ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.ഇരുവര്‍ക്കും മുന്‍കൂര്‍ ജാമ്യം അനുവദിച്ചിട്ടുള്ളതിനാല്‍ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിട്ടയക്കും. മരണത്തിന് മുമ്പ് വിജയന്‍ എഴുതിയ കത്തുകളില്‍, സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് പരാമര്‍ശമുള്ള സാഹചര്യത്തിലാണ് ആത്മഹത്യാ പ്രേരണയ്ക്ക് പൊലിസ് ഇവര്‍ക്കെതിരേ കേസെടുത്തത്.ഇതിനു പിന്നാലെ പ്രതികള്‍ മുന്‍കൂര്‍ ജാമ്യത്തിന് ശ്രമം നടത്തുകയായിരുന്നു.കഴിഞ്ഞയാഴ്ചയാണ് ബാലകൃഷ്ണനും അപ്പച്ചനും മുന്‍കൂര്‍ ജാമ്യത്തിന് അപേക്ഷ നല്‍കിയത്.

Leave a Reply

spot_img

Related articles

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു

കുസാറ്റ് ക്യാമ്പസിൽ കാറിന് തീപിടിച്ചു, കാർ പൂർണമായും കത്തി നശിച്ചു. ഉച്ചയ്ക്ക് 2.45 ഓടുകൂടിയാണ് സംഭവം. കുസാറ്റ് ഭാഗത്തുനിന്നും കളമശ്ശേരി ഭാഗത്തേക്ക് പോവുകയായിരുന്ന കാർ...

മഞ്ഞിനിക്കര പെരുന്നാള്‍ ഫെബ്രുവരി 2 മുതല്‍ 8 വരെ

മഞ്ഞിനിക്കര ദയറായില്‍ കബറടങ്ങിയിരിക്കുന്ന പ. മോര്‍ ഇഗ്നാത്തിയോസ് ഏലിയാസ് ത്രിതീയന്‍ ബാവായുടെ 93-ാമത് ദു:ഖ്‌റോനോ പെരുന്നാള്‍ 2025 ഫെബ്രുവരി 2 മുതല്‍ 8 വരെ...

പണിമുടക്ക് ഭാഗികം

സിപിഐ അനുകൂല സംഘടന ജോയിന്‍റ് കൗണ്‍സിലിന്‍റെയും കോണ്‍ഗ്രസ് അനുകൂല സംഘടനയിലെ സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്ക് ഭാഗികം.സർക്കാർ ഓഫീസുകളില്‍ പകുതിയില്‍ താഴെ ജീവനക്കാർ മാത്രമാണ്...

പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ട്; കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌

കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് പിപി ദിവ്യക്ക് ബെനാമി സ്വത്ത്‌ ഇടപാടുകളുണ്ടെന്ന് കെഎസ്‍യു സംസ്ഥാന വൈസ് പ്രസിഡന്റ്‌ മുഹമ്മദ്‌ ഷമ്മാസ്. കണ്ണൂർ ജില്ലാ പഞ്ചായത്ത്‌...