ഒന്നര വർഷം മുമ്പ് വിവാഹം, നാദാപുരത്ത് ഭർതൃവീട്ടിൽ നിന്നെത്തിയതിന് പിന്നാലെ ജീവനൊടുക്കി 22 കാരി, അന്വേഷണം

കോഴിക്കോട് നാദാപുരത്തിന് സമീപം തൂണേരിയിൽ യുവതിയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. ഓർക്കാട്ടേശ്ശേരി വൈക്കിലിശേരി സ്വദേശി മുഹമ്മദ് ഇർഫാന്റെ ഭാര്യ ഫിദ ഫാത്തിമയാണ് (22) ചൊവ്വാഴ്ച ജീവനൊടുക്കിയത്. ഭർത്താവിന്റെ ഓർക്കാട്ടേരിയിലെ വീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയതിന് പിന്നാലെയാണ് ഫിദ ജീവനൊടുക്കിയത്.ചൊവ്വാഴ്ച ഉച്ചയ്ക്കാണ് ഫിദ തൂണേരിയിലെ തന്‍റെ വീട്ടിലെത്തിയത്. അന്ന് വൈകുന്നേരം അഞ്ച് മണിയോടെയാണ് ഫിദയെ വീടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടത്. മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. ഉടനെ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒന്നര വർഷം മുൻപായിരുന്നു ഫിദയുടേയും ഇർഫാന്‍റേയും വിവാഹം. മരണകാരണം ഇതുവരെ വ്യക്തമല്ല. യുവതിയുടെ മരണത്തിൽ അസ്വാഭാവിക മരണത്തിന് നാദാപുരം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....