സംസ്ഥാനത്തെ 74 ടൂറിസം കേന്ദ്രങ്ങളിൽ കൂടി ബീയർ – വൈൻ പാർലറുകൾ തുറക്കാൻ എക്സൈസ് വകുപ്പ് അനുമതി നൽകി. ടൂറിസം കേന്ദ്രമായി എക്സൈസ് വിജ്‌ഞാപനം ചെയ്‌തതോടെ ഈ സ്ഥലങ്ങൾ ഉൾപ്പെടുന്ന വില്ലേജുകളിലെ ക്ലാസിഫൈഡ് റസ്റ്ററന്റുകൾക്കു ബീയർ- വൈൻ ലൈസൻസ് എടുക്കാം.ടൂറിസം വകുപ്പ് നേരത്തേ തന്നെ വിനോദസഞ്ചാര കേന്ദ്രങ്ങളായി അംഗീകരിച്ച സ്‌ഥലങ്ങളാണിവ.
ടൂറിസം വകുപ്പ് അംഗീകരിച്ച 15 കേന്ദ്രങ്ങളെ ഉൾപ്പെടുത്തി 2003 ൽ എക്സൈസ് വകുപ്പ് വിജ്‌ഞാപനമിറക്കിയിരുന്നു. ഇവിടെയെല്ലാം ക്ലാസിഫൈഡ് റസ്റന്റുകൾക്കു ബീയർ – വൈൻ ലൈസൻസുകളും അനുവദിച്ചിരുന്നു. തുടർന്ന്, നൂറ്റൻപതോളം കേന്ദ്രങ്ങൾ വിജ്‌ഞാപനം ചെയ്യുന്നതിനുള്ള പട്ടിക എക്സൈസ് വകുപ്പിനു മുൻപിലെത്തി.ഇക്കൂട്ടത്തിൽനിന്നു തീർഥാടക ടൂറിസം കേന്ദ്രങ്ങളെ ഒഴിവാക്കി ആണ് 74 എണ്ണം അംഗീകരിച്ചത്.