കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം: സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം

കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം വെച്ചുമാറാത്തത്തില്‍ സിപിഎമ്മിനെതിരെ സിപിഐയ്ക്ക് ഉള്ളില്‍ അമര്‍ഷം പുകയുന്നു.സിപിഎം മുന്നണി ധാരണ തെറ്റിക്കുകയാണെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന സിപിഐ ജില്ലാ എക്സിക്യൂട്ടീവില്‍ നേതാക്കള്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി. മേയര്‍ സ്ഥാനം സംബന്ധിച്ച തീരുമാനം എടുക്കേണ്ടത് സംസ്ഥാന നേതൃത്വമാണെന്നാണ് സിപിഎം ജില്ലാ നേതൃത്വത്തിന്‍റെ മറുപടി.തദ്ദേശ സ്ഥാപനങ്ങളില്‍ സ്ഥാനങ്ങള്‍ വെച്ചുമാറുന്നത് സംബന്ധിച്ച് സിപിഎമ്മും സിപിഐയും തമ്മില്‍ മുന്നണി ധാരണയുണ്ട്.ഇത് പ്രകാരം കൊല്ലം കോര്‍പ്പറേഷനിലെ മേയര്‍ സ്ഥാനം അവസാന ഒരു വര്‍ഷം സിപിഐയ്ക്ക് ഉള്ളതാണ്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും സിപിഎം മേയര്‍ സ്ഥാനം വെച്ചുമാറാന്‍ തയ്യാറാകുന്നില്ലെന്നാണ് സിപിഐയുടെ വിമര്‍ശനം.

സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പങ്കെടുത്ത കഴിഞ്ഞ ദിവസത്തെ ജില്ലാ എക്സിക്യൂട്ടീവ് യോഗത്തില്‍ നേതാക്കള്‍ സിപിഎമ്മിന്‍റെ നിലപാടിനെതിരെ രംഗത്തെത്തി.മുന്നണി ധാരണ പാലിക്കാന്‍ സിപിഎം തയ്യാറായില്ലെങ്കില്‍ പാര്‍ട്ടിയുടെ ഡെപ്യൂട്ടി മേയര്‍ സ്ഥാനവും സ്ഥിരം സമിതി അധ്യക്ഷ സ്ഥാനങ്ങളും ഒഴിഞ്ഞ് മാറിനില്‍ക്കുമെന്ന മുന്നറിയിപ്പ് വരെ നേതാക്കള്‍ നല്‍കി.എന്നാല്‍ മുന്നണി ധാരണ സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് സിപിഎം ജില്ലാ നേതൃത്വം ഒഴിഞ്ഞു മാറുകയാണ്.മേയര്‍ സ്ഥാനത്തില്‍ തീരുമാനമെടുക്കേണ്ടത് സംസ്ഥാന നേതൃത്വമെന്നാണ് ജില്ലാ നേതൃത്വത്തിന്‍റെ വിശദീകരണം.

സിപിമ്മിന്‍റെ സംസ്ഥാന സമ്മേളനം മാര്‍ച്ച് ആദ്യവാരം കൊല്ലത്ത് നടക്കുകയാണ്.സമ്മേളനം കഴിയുന്നതുവരെ പ്രസന്ന ഏര്‍ണസ്റ്റ് മേയര്‍ സ്ഥാനം ഒഴിഞ്ഞേക്കില്ലെന്ന അഭ്യൂഹത്തെ തുര്‍ന്നാണ് നിലപാട് കടുപ്പിക്കാനുള്ള സിപിഐയുടെ തീരുമാനം.സിപിഎം ജില്ലാ നേതൃത്വത്തിന് സിപിഐ ഉടന്‍ കത്ത് നല്‍കും.മുന്നണി ധാരണ പ്രകാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം രണ്ടര വര്‍ഷം വീതം സിപിഎമ്മിനും സിപിഐയ്ക്കുമെന്നാണ്.കാലാവധി പൂര്‍ത്തിയായപ്പോള്‍ തന്നെ സപിഐ പ്രസിഡന്‍റ് സ്ഥാനം സിപിഎമ്മിനായി ഒഴിഞ്ഞു കൊടുത്തിരുന്നു.

Leave a Reply

spot_img

Related articles

കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടി; എം വി ഗോവിന്ദൻ

ഇടത് മുന്നണിയുടെ തുടർച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. സിപിഎം എറണാകുളം ജില്ലാ...

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ വി.വിജയസായി റെഡ്ഡി

രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച്‌ രാജ്യസഭാ എം.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ വി.വിജയസായി റെഡ്ഡി. വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും സമ്മര്‍ദമോ നിര്‍ബന്ധമോ സ്വാധീനമോ...

സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ല; കലാ രാജു

കുറുമാറുമെന്ന ഭീതിയിൽ സിപിഎം കൂത്താട്ടുകുളം നഗരസഭയിലെ വനിതാ കൗൺസിലറെ തട്ടിക്കൊണ്ടു പോയ സംഭവത്തിൽ സിപിഎമ്മുമായി ഒരു തരത്തിലുള്ള നീക്കുപോക്കിനുമില്ലെന്ന് കൗൺസിലർ കലാരാജു. ആരോഗ്യ പ്രശനമുള്ളതു...

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം രാജിവയ്ക്കും

കെ വി ബിന്ദു കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് സ്ഥാനം ഈ മാസം അവസാനം രാജിവയ്ക്കും. ഹേമലത പ്രേം സാഗർ ആണ് അടുത്ത പ്രസിഡണ്ട്....