രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് രാജ്യസഭാ എം.പിയും വൈ.എസ്.ആര്‍ കോണ്‍ഗ്രസ് നേതാവുമായ വി.വിജയസായി റെഡ്ഡി. വിരമിക്കാനുള്ള തീരുമാനം തികച്ചും വ്യക്തിപരമാണെന്നും സമ്മര്‍ദമോ നിര്‍ബന്ധമോ സ്വാധീനമോ കൂടാതെയാണെന്നും വിജയസായി റെഡ്ഡി വ്യക്തമാക്കി.
ശനിയാഴ്ച രാജ്യസഭയില്‍ നിന്ന് രാജിവെക്കുമെന്ന് വൈ.എസ്.ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ രാജ്യസഭാ ഫ്‌ലോര്‍ ലീഡറായ വിജയസായി റെഡ്ഡി അറിയിച്ചു. മറ്റൊരു പാര്‍ട്ടിയിലും ചേരാന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. നാല് പതിറ്റാണ്ടുകളായി മൂന്ന് തലമുറകളായി എനിക്ക് പിന്തുണ നല്‍കിയ വൈ.എസ് കുടുംബത്തോട് എന്നും കടപ്പെട്ടിരിക്കുമെന്ന് അദ്ദേഹം എക്‌സില്‍ കുറിച്ചു.