മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്: കാതോലിക്കാബാവ

മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ യുവതി കൊല്ലപ്പെട്ട സംഭവം ഏറെ ഞെട്ടലുണ്ടാക്കുന്നു എന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ ബസേലിയോസ് മാർതോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ. ഇനിയെങ്കിലും മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്.

മനുഷ്യ- വന്യജീവി സംഘർഷം ഏറ്റവും രൂക്ഷമെന്ന് സർക്കാർ കണ്ടെത്തിയ 30 ഹോട്ട് സ്പോട്ടുകളിൽ ഒന്നായ മാനന്തവാടിയിലാണ് ഒരു ജീവൻ കൂടി പൊലിഞ്ഞത്.

കഴിഞ്ഞ 8 വർഷത്തിനിടെ വന്യജീവികൾ അപഹരിച്ചത് 950ൽ അധികം മനുഷ്യജീവനുകളെയാണ്. 200ലേറെപ്പേർ കാട്ടാനയാക്രമണത്തിൽ കൊല്ലപ്പെട്ടു.

മലയോരമേഖലകളിലെ ജനങ്ങളുടെ ഉപജീവനമാർഗമായ 4500ൽ അധികം വളർത്തുമൃഗങ്ങളെ വന്യജീവികൾ കൊന്നു. കൊല്ലപ്പെടുന്നവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകി തലയൂരുന്ന പതിവ് രീതി എത്ര കാലം തുടരുമെന്ന് കാതോലിക്കാ ബാവാ ചോദിച്ചു.

ഇങ്ങനെ നഷ്ടപരിഹാരം നൽകലാണോ ശാശ്വത പരിഹാരം. മലയോരമേഖലകളിൽ മിക്കയിടത്തും ഫെൻസിങ് പ്രവർത്തനരഹിതമാണ്. വന്യജീവികളുടെ സാന്നിധ്യം ഏറെയുള്ള പ്രശ്ധ ബാധിത പ്രദേശങ്ങളിൽ നിരീക്ഷണം ശക്തിപ്പെടുത്തണം.ഇത്തരം സ്ഥലങ്ങളിൽ കൂടുതൽ ക്യാമറകൾ സ്ഥാപിക്കണം.

ഇടുക്കി ആനക്കുളത്ത് ആനകളുടെ സാന്നിധ്യം ജനങ്ങൾക്ക് തിരിച്ചറിയാൻ വനംവകുപ്പ് സ്ഥാപിച്ച സാങ്കേതിക സംവിധാനം എന്തുകൊണ്ട് സംസ്ഥാനതലത്തിൽ പരീക്ഷിച്ചുകൂടാ? ഇതിനൊപ്പം കാടിനുള്ളിൽ എന്താണ് സംഭവിക്കുന്നതെന്നും തിരിച്ചറിയണം. വൈദേശിക സസ്യങ്ങളുടെ അനിയന്ത്രിതമായ വളർച്ച നിയന്ത്രിക്കണം.ഇത്തരം സസ്യങ്ങളെ ഉൻമൂലനം ചെയ്ത് വനങ്ങളിൽ സ്വാഭാവിക പുൽമേടുകൾ പുനർനിർമ്മിക്കണം. കൊടും വേനലിൽ വറ്റി വരളുന്ന നീരുറവകൾക്ക് പകരം കാട്ടിൽ വെള്ളം ലഭ്യമാക്കണം.

ഇത്തരം ക്രിയാത്മക പ്രവർത്തനങ്ങളിലൂടെ ആന ഉൾപ്പെടെയുള്ള വന്യജീവികളുടെ കാടിറക്കം ഒരു പരിധിവരെ തടയാം എന്ന് പഠനങ്ങൾ വ്യക്തമാക്കുന്നുണ്ട്. പഠനങ്ങൾ കടലാസിൽ മാത്രം ഒതുങ്ങാതെ നടപ്പിലായാൽ ജനജീവിതം സുരക്ഷിതമാകും. അധികാരികൾ ഇനിയെങ്കിലും മലയോര ജനതയെ പ്രഖ്യാപനങ്ങൾ നൽകി വഞ്ചിക്കരുത്. അവരുടെ ജീവന് വിലയില്ലെങ്കിൽ പിന്നെ പ്രഖ്യാപനങ്ങൾക്ക് എന്തു വില? മാനന്തവാടിയിൽ കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വേർപാടിൽ അനുശോചനം രേഖപ്പെടുത്തുന്നു എന്ന് ബാവ പറഞ്ഞു.

Leave a Reply

spot_img

Related articles

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു

ചരിത്രകാരൻ കെ. എൻ. പണിക്കർ അന്തരിച്ചു. തിരുവനന്തപുരം പട്ടം എസ്.യു.ടി ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.90 വയസായിരുന്നു. കാലടി സംസ്കൃത സർവകലാശാല വൈസ് ചാൻസലർ ആയി...

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ

പാർട്ടി പദവിയിൽ നിന്ന് രാജിവച്ച് സി. സി. മുകുന്ദൻ. സി.പി.ഐ നാട്ടിക മണ്ഡലം കമ്മിറ്റിയിൽ നിന്നാണ് സി.സി. മുകുന്ദൻ രാജിവച്ചത്.നാട്ടികയിൽ സ്വതന്ത്രനായി മൽസരിക്കുമെന്ന് മുകുന്ദൻ...

കെ ബി ഗണേഷ്‌ കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ

മന്ത്രി കെ ബി ഗണേഷ്‌കുമാറിനെതിരെ ഭാര്യ ബിന്ദു മേനോൻ.മന്ത്രിയെ വാളകത്തെ വീട്ടിൽ കണ്ടത് വളരെ മോശം സാഹചര്യത്തിലാണെന്നും ശ്രീലേഖയുടെ നിർദേശ പ്രകാരമാണ് പൊലീസ് സഹായം...

ആരോപണങ്ങൾക്ക് മറുപടിയുമായി കെ ബി ഗണേഷ്‌കുമാർ

സാമൂഹിക മാധ്യമങ്ങളിൽ ഉയർന്ന ആരോപണങ്ങളിൽ മറുപടിയുമായി ഗതാഗത മന്ത്രി കെ ബി ഗണേഷ്‌കുമാർ.തനിക്കെതിരെ ഉയരുന്ന ആരോപണം ശരിയാണെങ്കിലും അല്ലെങ്കിലും അത് വ്യക്തിപരമായ കാര്യമാണെന്നും അതിൽ...