കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടി; എം വി ഗോവിന്ദൻ

ഇടത് മുന്നണിയുടെ തുടർച്ചയായ മൂന്നാംവട്ട ഭരണത്തിന് കളമൊരുങ്ങുമ്പോഴും കോണ്‍ഗ്രസിനുള്ളില്‍ അധികാരത്തെച്ചൊല്ലി തമ്മിലടിയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ.

സിപിഎം എറണാകുളം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
അധികാരത്തെ ചൊല്ലി കോണ്‍ഗ്രസ്സില്‍ തമ്മിലടി മൂർച്ചിക്കുകയാണ്. 2021 ലും ഇത് തന്നെയായിരുന്നു സ്ഥിതി. എന്നാല്‍ ജനങ്ങള്‍ എല്‍ ഡി എഫിന് തുടർ ഭരണം നല്‍കി. എല്‍ ഡി എഫിനെ മൂന്നാം വട്ടവും ജനങ്ങള്‍ അധികാരത്തിലെത്തിക്കുമെന്നും എം വി ഗോവിന്ദൻ പറഞ്ഞു.

സ്ത്രീകളുടെ തുല്യതയെക്കുറിച്ച്‌ പറയുമ്ബോള്‍ ചിലർ പ്രകോപിതരാകുന്നുവെന്നും ആരും പ്രകോപിതരാകേണ്ടന്നും അദ്ദേഹം പറഞ്ഞു. സ്ത്രീ പുരുഷ തുല്യത എന്നത് അനിവാര്യമാണെന്നും അതിനെ കുറിച്ച്‌ പറയുമ്ബോള്‍ ചിലർ പ്രകോപിതരാവുകയാണെന്നും ഗോവിന്ദൻ കൂട്ടിച്ചേർത്തു.

Leave a Reply

spot_img

Related articles

ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് റിപ്പോർട്ട് നല്‍കും

പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥി ശോഭ സുരേന്ദ്രൻ വോട്ടർമാർക്ക് പണം നല്‍കി സ്വാധീനിക്കാൻ ശ്രമിച്ചെന്ന പരാതിയില്‍ ജില്ലാ കളക്ടർ ഇന്ന് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർക്ക്...

തമിഴ്നാട്-ബംഗാള്‍ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് തുടങ്ങി, കനത്ത സുരക്ഷ

നിയമസഭാ തെരഞ്ഞെടുപ്പില്‍ തമിഴ്നാടും പശ്ചിമബംഗാളും ഇന്ന് പോളിങ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറ് മണിവരെയാണ് പോളിങ്. തമിഴ്നാട്ടിലെ മുഴുവന്‍ മണ്ഡലങ്ങളിലും ഒറ്റഘട്ടമായി...

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും

പശ്ചിമ ബംഗാളില്‍ ഒന്നാം ഘട്ട വോട്ടെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിലും, തമിഴ്‌നാട്ടിലും പരസ്യ പ്രചരണം ഇന്ന് അവസാനിക്കും. തമിഴ്നാട്ടില്‍ ഒറ്റഘട്ടമായിട്ടാണ് വോട്ടെടുപ്പ്. ഡിഎംകെ സഖ്യവും എൻഡിഎയും...

പി.വി അൻവര്‍ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു, മെയ് -15നുള്ളിൽ പുതിയ സംസ്ഥാന പാര്‍ട്ടി പ്രഖ്യാപിക്കും

പി വി അൻവർ തൃണമൂൽ കോൺഗ്രസ് ബന്ധം ഉപേക്ഷിച്ചു.കൊച്ചിയിൽ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് തൃണമൂൽ കോൺഗ്രസ് പാര്‍ട്ടിയുടെ സംസ്ഥാന കണ്‍വീനര്‍ കേരള സ്ഥാനം രാജിവച്ചെന്ന് അൻവർ...