കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവം യഥാർത്ഥ പ്രതി പിടിയില്‍.

ശബരിമല യാത്രക്കിടെ കാസർഗോഡ് സ്വദേശിയെ കള്ളനോട്ട് കേസില്‍ അറസ്റ്റ് ചെയ്ത സംഭവത്തില്‍ യഥാർത്ഥ പ്രതി പിടിയില്‍.കാസർഗോഡ് കളനാട് സ്വദേശി കിഷോർ ആണ് പോലീസിന്റെ പിടിയിലായത്. മൊബൈല്‍ ഷോപ്പ് ഉടമയുടെ പരാതിയില്‍ വിനോദിനെ പ്രതിയാക്കി ബേക്കല്‍ പോലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് യഥാർത്ഥ പ്രതിയെ കണ്ടെത്തിയത്.ശബരിമല യാത്രയ്ക്കിടെ ഏരോല്‍ സ്വദേശി വിനോദിന്റെ ഇരുമുടികെട്ടില്‍ കിഷോർ കള്ളനോട്ട് തിരുകി വക്കുകയായിരുന്നു. പമ്ബയില്‍ വച്ചാണ് പ്രതിയായ കിഷോർ വിനോദിന്റെ ഇരുമുടി കെട്ടില്‍ കള്ള നോട്ട് വച്ചത്. കിഷോറിന്റെ ഭാര്യ സഹോദരൻ മംഗലാപുരം കള്ള നോട്ട് കേസിലെ പ്രതിയാണ്. കിഷോറിന്റെ വീട്ടില്‍ നിന്ന് നോട്ട് അടിക്കുന്ന വസ്തുക്കളും പിടികൂടി.കാസർഗോഡ് ജില്ലാ പോലീസ് മേധാവി ഡി ശില്പ യുടെ നേതൃത്വത്തിലുള്ള എസ്‌എജിഒസി സ്ക്വാഡ് ആണ് കേസ് അന്വേഷിച്ചത്. സ്ക്വാഡ് അംഗങ്ങളായ എസ് ഐ നാരായണൻ, മഞ്ചേശ്വരം സ്റ്റേഷനിലെ സീനിയർ സിവില്‍ പോലീസ് ഓഫിസർ പി പ്രമോദ് എന്നിവരാണ് പ്രതിയെ പിടികൂടിയത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....