മദ്യവില കൂടിയതറിയില്ല, ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുകയാണ് സർക്കാർ: ധനമന്ത്രി

ജനങ്ങൾക്ക് റേഷൻ ഉറപ്പുവരുത്തുവാൻ ഉള്ള ഉത്തരവാദിത്വം സർക്കാരിനെ പോലെ തന്നെ റേഷൻ വ്യാപാരികൾക്കുമുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ . സർക്കാർ റേഷൻ വ്യാപാരികളോട് വിരോധമുള്ള സമീപനം സ്വീകരികുന്നില്ല. രാഷ്ട്രീയ പ്രേരിതമായി വിഷയത്തെ കാണുന്ന ചിലരുണ്ട്.വ്യാപാരികൾ ഉന്നയിച്ച 4 ആവശ്യങ്ങളിൽ 3 എണ്ണവും പരിഹരിച്ചിട്ടുണ്ട്. ആവശ്യങ്ങൾ ധാരാളം ഉണ്ടാകും. ഓരോന്നായിട്ടേ പരിഹരിക്കാൻ പറ്റൂവെന്നും കടകൾ അടച്ചിട്ടാൽ ബദൽ മാർഗം സ്വീകരിക്കുമെന്നും കെ എന്‍ ബാലഗോപാല്‍ പറഞ്ഞു.മദ്യവില കൂടിയതറിയില്ല. മാധ്യമങ്ങളിലൂടെയുള്ള അറിവ് മാത്രം. അസംസ്കൃതവസ്തുക്കളുടെ വില കൂടുമ്പോഴാണ് സാധാരണ ഗതിയിൽ മദ്യത്തിന്റെ വില കൂടുന്നത്. അത്തരത്തിലുള്ള ചെറിയ വർദ്ധനവാകാം. കഴിഞ്ഞ അഞ്ചുവർഷത്തിനിടെ വില കൂട്ടാത്ത ഒന്നാണ് മദ്യം.ന്യായമായ വിലയ്ക്ക് നല്ല മദ്യം എത്തിക്കുകയാണ് സർക്കാർ. നല്ല മദ്യം എത്തിക്കുക എന്ന ഉത്തരവാദിത്തം ഗവൺമെൻ്റിന് ഉണ്ടെന്നും അത് ബിവറേജസ് കോർപ്പറേഷൻ ചെയ്യുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....