യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് അക്കൗണ്ട്, അന്വേഷണം ആരംഭിച്ചു

യതീഷ് ചന്ദ്ര ഐ പി എസ്സിന്റെ പേരും ചിത്രങ്ങളും ഉപയോഗിച്ച് കൊണ്ടുള്ള വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിനെക്കുറിച്ച് ലഭിച്ച പരാതിയിൽ കൊച്ചി സൈബർ ക്രൈം പോലീസ് അന്വേഷണം ആരംഭിച്ചു .ഇത് സംബന്ധിച്ച് ഹൈക്കോടതി അഭിഭാഷകനായ അഡ്വ . കുളത്തൂർ ജയ്‌സിങ് നൽകിയ പരാതിയിലാണ് അന്വേഷണം ആരംഭിച്ചിട്ടുള്ളത് .

യതീഷ് ചന്ദ്രയുടെ പേരും യൂണിഫോമിലുള്ള ചിത്രങ്ങളും ഉള്ള ഫേസ്ബുക്ക് അക്കൗണ്ടിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റ് ലഭിച്ചതോടെ സംശയം തോന്നിയ അഡ്വ. കുളത്തൂർ ജയ്‌സിങ് ഉടൻ കണ്ണൂർ റേഞ്ച് ഡി ഐ ജി യതീഷ് ചന്ദ്രയെ ഫോണിൽ വിളിച്ച് ഫേസ്ബുക്ക് അക്കൗണ്ട് വ്യാജമെന്നത് ഉറപ്പാക്കിയിരുന്നു. ഇതിന് ശേഷമാണ് കൊച്ചി സൈബർ ക്രൈം പോലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.

ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ പേരിൽ വ്യാജ ഫേസ്ബുക്ക് നിർമ്മിച്ച് ഉപയോഗിച്ചത് രാജ്യ സുരക്ഷയെ ബാധിച്ചിട്ടില്ലായെന്ന് അന്വേഷിച്ച് ഉറപ്പാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്.
വ്യാജ അക്കൗണ്ട് മരവിപ്പിച്ച ശേഷം മറ്റ് നടപടികളിലേക്ക് കടക്കുവാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനമെന്ന് അറിയുന്നു.

Leave a Reply

spot_img

Related articles

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി

രാഷ്ട്രപതിയുടെ ശബരിമല സന്ദർശനം റദ്ദാക്കി. പോലീസ്, ദേവസ്വം ബോർഡിനെ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഇതോടെ ഇടവ മാസ പൂജയ്ക്ക് വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിന് ഏർപ്പെടുത്തിയിരുന്ന...

കൺട്രോൾ റൂം തുറന്നു

അതിർത്തിയിലെ സംഘർഷാവസ്ഥയുടെ പശ്ചാത്തലത്തിൽ അതിർത്തി സംസ്ഥാനങ്ങളിലെ കേരളീയർക്കും മലയാളി വിദ്യാർഥികൾക്കും സഹായവും വിവരങ്ങളും ലഭ്യമാക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയൻ്റെ നിർദേശ പ്രകാരം സെക്രട്ടറിയേറ്റിലും നോർക്കയിലും...

കോഴിക്കോട് കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട് നാദാപുരം വിലങ്ങാട് വാളൂക്കില്‍ കാട്ടുപന്നിയെ അജ്ഞാത ജീവി ഭക്ഷിച്ച നിലയില്‍ കണ്ടെത്തി. മരിയഗിരിയിലെ കൃഷിയിടത്തിലാണ് കാട്ടപന്നിയുടെ ശരീരാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.കഴിഞ്ഞ ദിവസം സമീപപ്രദേശത്തെ സ്ത്രീ...

എസ്എസ്എൽസി പരീക്ഷാഫലം ഇന്ന്

2025 ലെ എസ്.എസ്.എൽ.സി പരീക്ഷാഫലപ്രഖ്യാപനം ഇന്ന്.വൈകിട്ട് മൂന്നു മണിക്ക് വിദ്യഭ്യാസമന്ത്രി വി. ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തിൽ ഫലം പ്രഖ്യാപിക്കും.ടി.എച്ച്.എസ്.എൽ.സി, ടി.എച്ച്.എസ്.എൽ.സി (ഹിയറിങ് ഇംപയേഡ്) ,...