ജി സുധാകരൻ്റെ നിലപാട് പാർട്ടിയെ ദുർബലപ്പെടുത്തുന്നത്: സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി ആർ നാസർ. ജി സുധാകരനെ പാർട്ടി അവഗണിച്ചിട്ടില്ലന്ന് ആർ.നാസർ.നിയമസഭാ തിരഞ്ഞെടുപ്പിൻ്റ പടിവാതിൽക്കൽ എത്തിനിൽക്കുന്ന ഘട്ടത്തിൽ ഈ നിലപാട് സ്വീകരിച്ചത് ശരിയല്ല.ഇത് യു ഡി എഫിനെ സഹായിക്കുന്ന നിലപാടാണ്. കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രം പഠിപ്പിക്കുന്ന ആളാണ് സുധാകരൻ.അദ്ദേഹത്തിന് ഇങ്ങനെ അപചയം ഉണ്ടാകുമെന്ന് കരുതിയില്ല.ഒരു കമ്യൂണിസ്റ്റ് എന്ന നിലയിൽ അദ്ദേഹം മൽസരിക്കുന്നതിൽ നിന്ന് പിൻവാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നു ജില്ലാ സെക്രട്ടറി പറഞ്ഞു.

