സംസ്ഥാനത്ത് എട്ടു ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ്

സംസ്ഥാനത്ത് എട്ടു ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഉയർന്ന താപനില മുന്നറിയിപ്പ് നൽകി.ഇന്നും നാളെയും (വ്യാഴം, വെള്ളി) കണ്ണൂർ, കാസർകോട് ജില്ലകളിൽ ഉയർന്ന താപനില 37 °C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 36°C വരെയും ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ജാഗ്രതയുടെ ഭാഗമായി ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ, മലയോര മേഖലകളിലൊഴികെ ഈ ദിവസങ്ങളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയെന്നും കാലാവസ്ഥ വകുപ്പിൻ്റെ മുന്നറിയിപ്പിൽ പറയുന്നു. ചൂട് വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി ജാഗ്രതാനിർദേശങ്ങൾ നൽകിയിട്ടുണ്ട്.ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്ന‌നങ്ങൾക്ക് കാരണമാകും. ആയതിനാൽ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ജാഗ്രതാനിർദേശത്തിൽ പറയുന്നു.

Leave a Reply

spot_img

Related articles

കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് കാറിൽ നിന്ന് എംഡിഎംഎ പിടികൂടി

മലപ്പുറം ജില്ലയിലെ കൊണ്ടോട്ടിൽ കോളേജ് പരിസരത്ത് എക്സൈസ് ആന്റി നർക്കോട്ടിക് സ്ക്വാഡ് നടത്തിയ പരിശോധനയിൽ കാറിൽ നിന്ന് ഒരു ഗ്രാം മാരക ലഹരിമരുന്നായ മെഥാംഫെറ്റാമിൻ...

തിരുവോണത്തിന് ബിവറേജസ് തുറക്കില്ല; ചതയത്തിനും അവധി

തിരുവോണ ദിവസമായ ഓഗസ്റ്റ് 26 വ്യാഴാഴ്ച സംസ്ഥാനത്ത് ബിവറേജസ് കോർപറേഷന്റ് മദ്യവിൽപനശാലകൾ പ്രവർത്തിക്കില്ല.പൊതു അവധി ആയതിനാൽ ബെവ്കോ ജീവനക്കാർക്കും അവധിയായിരിക്കും.ശ്രീനാരായണഗുരു ജയന്തി ദിനമായ 28നും...

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികളുടെ നിയന്ത്രണം; കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി

മെറ്റല്‍ ഉള്‍പ്പെടെയുള്ള നിര്‍മ്മാണ സാമഗ്രികള്‍ മറ്റു സംസ്ഥാനങ്ങളിലേക്ക് കയറ്റി അയയ്ക്കുന്നതിന് തമിഴ്‌നാട് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ നിന്ന് കേരളത്തെ ഒഴിവാക്കുന്നത് പരിഗണിക്കുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി...

നെഹ്റു ട്രോഫി ജലമേള നാളെ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

72-ാമത് നെഹ്റു ട്രോഫി ജലമേള നാളെ ഉച്ച കഴിഞ്ഞ് 2 ന് മുഖ്യമന്ത്രി വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും...