ദേശീയ തീരദേശ വാമൊഴി ചരിത്ര സമ്മേളനം സമാപിച്ചു

കൊച്ചിയിലെ ഇടപ്പള്ളി കേരള മ്യൂസിയത്തിൽ മാധവൻനായർ ഫൗണ്ടേഷൻ ആതിധ്യമേകിയ പത്താമത് ത്രിദിന ദേശീയ വാമൊഴിചരിത്ര കോൺഫറൻസ് സമാപിച്ചു. ഓറൽ ഹിസ്റ്ററി കോൺഫറൻസ് ഓഫ് ഇന്ത്യ ജിയോജിത് ഗ്രൂപ്പുമായി സഹകരിച്ച് ആണ് 50 വിഷയ വിദഗ്ധർ പങ്കെടുത്ത സമ്മേളനം സംഘടിപ്പിച്ചത്. വൈപ്പിനിൽ അനുഭവപ്പെടുന്ന വേനൽ വെള്ളപ്പൊക്ക ദുരിതങ്ങൾ പോലെയുള്ളവയുടെ ആഘാതങ്ങൾ മറികടക്കാൻ സംയുക്ത ശ്രമങ്ങൾ ഉണ്ടാകണം. വിഭിന്ന പഠന ശാഖകളെയും സാങ്കേതിക വിദ്യ യെയും വിന്യസിച്ചു നവ ചരിത്ര നിർമിതി രീതി ശാസ്ത്രം വികസിപ്പിക്കണം. ശബ്ദമില്ലാതവരുടെ ശബ്ദമാകാൻ വാ മൊഴി ചരിത്രകാരന് കഴിയണമെന്നും സമ്മേളനം ആഹ്വാനം ചെയ്തു. കേരള മ്യൂസിയം കൺസൾട്ടിംഗ് ഹിസ്റ്റോറിയനും പരിസ്ഥിതി ചരിത്രകാരനായ ഡോ. സെബാസ്റ്റിയൻ ജോസഫ്,കേരളാ മ്യൂസിയം ഡയറക്ടർ അതിഥി നായർ സക്കറിയാസ്, പ്രൊഫ അങ്കിത് അലം, സൂരജിത് സർകാർ, പൂജ സാഗർ, സ്വരൂപ് ഭട്ടാചാര്യ എന്നിവർ സംസാരിച്ചു

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...