രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുത്: തെലങ്കാന ഹൈക്കോടതി

രാത്രി 11 മണിക്ക് ശേഷമുള്ള ഷോകൾക്ക് 16 വയസ്സിൽ താഴെയുള്ള കുട്ടികളെ അനുവദിക്കരുതെന്ന സുപ്രധാന ഉത്തരവുമായി തെലങ്കാന ഹൈക്കോടതി. ഈ ഉത്തരവ് അടിയന്തരമായി സംസ്ഥാനസർക്കാരിനോട് നടപ്പാക്കാനും ജസ്റ്റിസ് ബി വിജയസെൻ റെഡ്ഡിയുടെ ബെഞ്ച് നിർദേശം നൽകി. തിയറ്ററുകളിലും തിയറ്റർ കോംപ്ലക്സുകളിലും മൾട്ടിപ്ലക്സുകളിലും ഈ നിയന്ത്രണം ബാധകമാകും. രാത്രി 11 മണി മുതൽ രാവിലെ 11 മണി വരെ നിയന്ത്രണം നടപ്പാക്കുന്ന കാര്യം തിയറ്ററുടമകളുമായി ചർച്ച ചെയ്ത് തീരുമാനിക്കണം. അത് വരെ 11 മണിക്ക് ശേഷം കുട്ടികളെയും കൊണ്ട് തിയറ്ററിൽ വരുന്നത് വിലക്കണമെന്നാണ് ഉത്തരവ്. ഉത്സവകാലത്തും റിലീസ് സമയത്തും സിനിമകൾക്ക് ടിക്കറ്റ് നിരക്ക് പരിധിയില്ലാതെ ഉയർത്തുന്നതിനും അർധരാത്രി പ്രീമിയറുകൾ നടത്തുന്നതിനും എതിരായ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. തെലങ്കാനയിൽ നിലവിൽ ഒരു ദിവസത്തെ അവസാനഷോ അവസാനിക്കുന്നത് പുലർച്ചെ 1.30-യ്ക്കാണ്. കുട്ടികളുടെ സുരക്ഷ കണക്കിലെടുത്താണ് ഇത്തരമൊരു ഉത്തരവ് പുറപ്പെടുവിക്കുന്നതെന്നും കോടതി വ്യക്തമാക്കി

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...