കഥകൾ പറഞ്ഞും പാവനാടകം കളിച്ചും ചങ്ങാതിക്കൂട്ടം വിസ്മയമായി

മഞ്ചേരി: സ്വന്തമായി പാവകൾ നിർമിച്ചും കടലാസു കൊണ്ട് കളിപ്പാട്ടങ്ങളുണ്ടാക്കായും കൂട്ടു ചേർന്ന് കഥകൾ പറഞ്ഞും ചങ്ങാതിക്കൂട്ടം വിസ്മയമായി. കടമ്പോട് പന്തലൂർ ജി.എം.എൽ.പി സ്കൂളിൽ നടന്ന ചങ്ങാതിക്കൂട്ടം സഹവാസ ക്യാമ്പാണ് കുട്ടികൾക്ക് വിസ്മയാനുഭവമായത്. കഥയെഴുത്ത് ശിൽപ്പശാല, പാവനിർമാണം, പേപ്പർ ക്രാഫ്റ്റ്, നാടൻ കളികൾ തുടങ്ങിയ വിഷയങ്ങളിൽ ക്യാമ്പിൽ പരിശീലനം നൽകി. ക്യാമ്പ് ബ്ലോക്ക് പഞ്ചായത്തംഗം മുഹ്സിനത്ത് അബ്ബാസ് ഉദ്ഘാടനം ചെയ്തു. എഴുത്തുകാരനും ചലച്ചി പ്രവർത്തകനുമായ എം. കുഞ്ഞാപ്പ, പാവനാടക കലാകാരൻ വി. ഇന്ദ്രദേവ്, ഇഖ്ബാൽ പെരിമ്പലം, ടി. രശ്മി എന്നിവരായിരുന്നു പരിശീലകർ. പ്രധാനാധ്യാപിക കെ.പി. മീര അധ്യക്ഷത വഹിച്ചു. ഇ. ലല്ലി, എൻ. റസിയ, പി. ഹിഷാമുദ്ദീൻ തുടങ്ങിയവർ സംസാരിച്ചു. കുട്ടികൾ നിർമിച്ച നൂറോളം പാവകളും കൗതുകവസ്തുക്കളും പ്രദർശിപ്പിച്ചു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...