പൈനാവ് മോഡൽ പോളിടെക്നിക് കോളേജിലെ Industry On Campus റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു

പൈനാവ് മോഡൽ പോളിടെക്നിക് കോളേജിലെ Industry On Campus (IOC), ബഹുമാനപ്പെട്ട ജലവിഭവ വകുപ്പ് മന്ത്രി ശ്രീ റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ശ്രീ. രാരിച്ചൻ നീറനാംകുന്നേൽ അധ്യക്ഷത വഹിച്ചു. കോളേജിലെ ട്രെയിനിങ് ആൻഡ് പ്ലേസ്മെന്റ് സെല്ലിന്റെയും ടെക്നോളജി ക്ലബ്ബിന്റെയും നേതൃത്വത്തിലാണ് Industry On Campus പ്രവർത്തിക്കുന്നത്. ഇടുക്കി ജില്ലയിലെ ഡിജിറ്റൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എന്ന കമ്പനിയുമായി സഹകരിച്ചാണ് ഈ സംരംഭം തുടങ്ങിയിരിക്കുന്നത്. ഇടുക്കി ജില്ലയിലെ ഗ്രാമപഞ്ചായത്തുകളിലെ ഓട്ടോമാറ്റിക് സ്ട്രീറ്റ് ലൈറ്റ് കൺട്രോളർ ബോർഡുകൾ ആണ് ഇവിടെ ഉത്പാദിപ്പിക്കുന്നത്. ദിനംപ്രതി നൂറോളം ബോർഡുകൾ ഉൽപ്പാദിപ്പിക്കൻ സാധിക്കും.ബഹുമാനപ്പെട്ട മന്ത്രിയുടെ ഫണ്ടിൽ നിന്ന് ആറുലക്ഷത്തോളം രൂപ ചെലവഴിച്ച് നിർമ്മിച്ച കോളേജിലെ കുടിവെള്ള സ്രോതസിന്റെ മേൽക്കൂരയുടെ ഉദ്ഘാടനവും ഈ മീറ്റിങ്ങിൽ വച്ച് നടത്തപ്പെടുകയും ചെയ്തു.

Leave a Reply

spot_img

Related articles

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി

സബ് ഇൻസ്പെക്ടറെ കാണ്മാനില്ലന്ന് പരാതി.കോട്ടയം വെസ്റ്റ് പോലീസ് സ്റ്റേഷനിലെ എസ്സ്. ഐയും അനീഷ് വിജയനെ കാണ്മാനില്ലന്ന് പരാതി. ബുധൻ, വ്യാഴം ദിവസങ്ങളിൽ അവധിയിലായിരുന്ന ഇദ്ദേഹം...

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; ആറ് പേര്‍ക്ക് പരിക്ക്

പാലക്കാട് വെടിക്കെട്ടിനിടെ അപകടം; അവസാന ലാപ്പിൽ വെടിപ്പുരയ്ക്ക് തീപിടിച്ചു, ആറ് പേര്‍ക്ക് പരിക്ക്.കോട്ടായി പെരുംകുളങ്ങര ക്ഷേത്ര ഉത്സവത്തിനിടെയാണ് അപകടം ഉണ്ടായത്.ആറ് പേര്‍ക്ക് പരിക്കെന്ന് പ്രാഥമിക...

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു

പുഴയില്‍ കുളിക്കാനിറങ്ങിയ കുട്ടി മുങ്ങിമരിച്ചു.താമരശ്ശേരി വെളിമണ്ണ യു പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായ ആലത്തുകാവില്‍ മുഹമ്മദ് ഫസീഹ് ആണ് മരിച്ചത്. ഒമ്ബതു വയസായിരുന്നു....

തമിഴ്നാട് ചിറ്റാർ അണക്കെട്ടില്‍ മലയാളി യുവാവ് മുങ്ങിമരിച്ചു

വിനോദയാത്രയ്ക്കായി തമിഴ്നാട് ചിറ്റാർ അണക്കെട്ടിലെത്തിയ മലയാളി യുവാവ് മുങ്ങിമരിച്ചു. തിരുവനന്തപുരം മലയിൻകീഴ് സ്വദേശി അഭിനേഷ് ആണ് മരിച്ചത്.അണക്കെട്ടില്‍ കുളിയ്ക്കുന്നതിനിടെയായിരുന്നു അപകടം.തിരുവനന്തപ്പുരത്ത് നിന്ന് കന്യാകുമാരിയിലേക്ക് വിനോദയാത്രയ്ക്ക്...