ഡോക്ടർ റീൽസ് ആസ്വദിച്ചിരുന്നു. ചികിത്സയ്‌ക്കെത്തിയ അറുപതുകാരി ഹൃദയാഘാതം മൂലം മരിച്ചതായി റിപ്പോർട്ട്

ഉത്തർപ്രദേശിലെ മെയിൻപുരിയിലാണ് സംഭവം. സ്ത്രീ ചികിത്സതേടിയ സമയം ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഡോകട്ർ മൊബൈൽഫോണിൽ ഇൻസ്റ്റഗ്രാം റീൽസ് കാണുന്ന വീഡിയോ ഇതിനിടെ പുറത്ത് വന്നത് വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്.മെയിൻപുരിയിലെ മഹാരാജ തേജ് സിങ് ജില്ലാ ആശുപത്രിയിലാണ് സംഭവം ഉണ്ടായത്. പ്രവേശ് കുമാരി എന്ന അറുപതുകാരിയാണ് ആശുപത്രിയിൽ എത്തിയിട്ടും ചികിത്സ കിട്ടാതെ മരണത്തിന് കീഴടങ്ങിയത്. കടുത്ത നെഞ്ചുവേദനയെ തുടർന്നാണ് ഇവരെ മക്കൾ ആശുപത്രിയിൽ എത്തിച്ചത്. ആദർശ് സെൻകാർ എന്ന ഡോക്ടറാണ് ഈ സമയം ആശുപത്രിയിൽ ഡ്യൂട്ടിക്ക് ഉണ്ടായിരുന്നത്. പ്രവേശ് കുമാരി മുറിയിൽ എത്തി ബെഡിൽ കിടന്നിട്ടും ഡോക്ടർ ചികിത്സ നൽകാതെ ഫോണിൽ റീൽസ് കണ്ടിരുന്നുവെന്നും കുടുംബം പല തവണ അഭ്യർഥിച്ചിട്ടും അദ്ദേഹം റീൽസ് കാണുന്നത് തടുർന്നുവെന്നുമാണ് ഡോക്ടർക്കെതിരെ ഉയർന്നുവന്ന പരാതി.പിന്നീട് നിരവധി തവണ തുടർച്ചയായി പറഞ്ഞപ്പോൾ രോഗിയെ നോക്കാൻ ഡോക്ടർ മറ്റൊരു നഴ്സിനോട് പറഞ്ഞുവെന്നും മരിച്ച സ്ത്രീയുടെ കുടുംബം ആരോപിക്കുന്നുണ്ട്.സംഭവത്തെ തുടർന്ന് വലിയ പ്രതിഷേധമാണ് ആശുപത്രിയിൽ ഉണ്ടായത്,ഇതോടെ വലിയ പൊലീസ് സംഘം ആശുപത്രിയിൽ തമ്പടിച്ചു. ചീഫ് മെഡിക്കൽ സൂപ്രണ്ട് മദൻ ലാലും സംഭവ സ്ഥലത്തേക്ക് എത്തിയിരുന്നു.സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയാണെന്നും സംഭവത്തിൽ ഡോക്ടർ തെറ്റുകാരൻ ആണെന്ന് കണ്ടെത്തിയാൽ ശക്തമായ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....