മഹാകുംഭമേളയ്ക്കെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് വിതരണം; വീഡിയോ വൈറല്‍

ഉത്തര്‍പ്രദേശിലെ പ്രയാഗ് രാജില്‍ പുരോഗമിച്ചുകൊണ്ടിരിക്കുന്ന മഹാകുംഭമേളയിലേക്ക് ഭക്തര്‍ ഒഴുകിയെത്തുകയാണ്. കുംഭമേളയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് വിതരണം ചെയ്യുന്ന വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. വലിയ ബാഗുകളേന്തിയ ചില പെണ്‍കുട്ടികളാണ് സാനിട്ടറി പാഡ് വിതരണം ചെയ്യുന്നത്. കുംഭമേളയ്‌ക്കെത്തുന്ന സ്ത്രീകള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് ഉറപ്പാക്കണമെന്ന യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പ്രഖ്യാപനത്തിന് പിന്നാലെയാണ് ഈ നടപടി.‘‘ചില കമ്പനികള്‍ കുംഭമേളയ്ക്കായി നല്ല കാര്യങ്ങള്‍ ചെയ്യുന്നു. ഒരു കമ്പനി കുറച്ച് പെണ്‍കുട്ടികളുടെ സഹായത്തോടെ സ്ത്രീകള്‍ക്ക് സൗജന്യ സാനിട്ടറി പാഡ് വിതരണം ചെയ്യുന്നു,’’ സൗജന്യ സാനിട്ടറി പാഡ് വിതരണത്തിന്റെ വീഡിയോ പങ്കുവെച്ചുകൊണ്ട് മാധ്യമപ്രവര്‍ത്തകനായ രാജേഷ് സാഹു എക്‌സില്‍ കുറിച്ചു.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...