പൊലീസുകാര്‍ സ്പാ സെന്ററിൽ മസാജിങ്ങിൽ മുഴുകിയിരിക്കെ ജയില്‍പുള്ളി രക്ഷപ്പെട്ടു ; സംഭവം മധ്യപ്രദേശില്‍

‘ദി ഹാങ് ഓവറില്‍’ നിന്ന് നീക്കം ചെയ്ത രംഗം പോലെ ജയില്‍പുള്ളിയുടെ രക്ഷപ്പെടല്‍. കാലിന് പരുക്കേറ്റ് ചികിത്സ തേടിയെത്തിയപ്പോ‍ഴാണ് മോഷ്ടാവ് രക്ഷപ്പെട്ടത്. ഈ സമയം കൂടെ എസ്കോര്‍ട്ട് വന്ന ജയില്‍ ഗാര്‍ഡുമാര്‍ സ്പായില്‍ മസാജ് ചെയ്തിരിക്കുകയായിരുന്നു.ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഡിസംബര്‍ 25 ന് മധ്യപ്രദേശിലെ ഉജ്ജയിന്‍ ജില്ലയിലെ നാഗ്ദ പട്ടണത്തില്‍ നടന്ന കവര്‍ച്ച കേസില്‍ അറസ്റ്റിലായ രോഹിത് ശര്‍മയാണ് രക്ഷപ്പെട്ടത്.ശര്‍മയെ ജയിലിലേക്ക് തിരികെ കൊണ്ടുപോകുന്നതിനു പകരം, രണ്ട് ഗാര്‍ഡുമാര്‍ 30 കിലോമീറ്റര്‍ അകലെയുള്ള രത്‌ലാമിലെ സ്പായിലേക്ക് കൊണ്ടുപോയതായി കണ്ടെത്തി. ശര്‍മ രക്ഷപ്പെട്ട സമയത്ത്, ഗാര്‍ഡുകള്‍ അവിടെ മസാജ് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു.

Leave a Reply

spot_img

Related articles

എം. പത്മകുമാർ ഒരുക്കുന്ന ക്രൈംത്രില്ലർ ചിത്രം കൂർഗിൽ ആരംഭിച്ചു.

കർണ്ണാടകയിലെ കൂർഗ് ജില്ലയിലുള്ളബുദ്ധ കേന്ദ്രമായ ടിബറ്റൻ കോളനിയുടെ സാന്നിദ്ധ്യത്തിലൂടെ ശ്രദ്ധേയമായ കുശാൽ നഗറിൽ എം. പത്മകുമാർ തൻ്റെ പുതിയ ചിത്രത്തിന് തുടക്കം കുറിച്ചു..വൗ സിനിമാസിൻ്റെ...

കേരളത്തിൽ സ്ഫോടനാത്മകമായ സ്ഥിതിയെന്ന് പരിശുദ്ധ കാതോലിക്കാബാവാ

ദൈവത്തിന്റെ സ്വന്തം നാട് ചെകുത്താന്റെ സ്വന്തം നാടായി മാറുന്നുവെന്ന് ഓർത്തഡോക്സ് സഭാധ്യക്ഷൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാബാവാ.സമൂഹത്തിലെ തിൻമകളോട് പ്രതികരിക്കുക...

എസ്.എസ്.എല്‍.സി പരീക്ഷ തിങ്കളാഴ്ച തുടങ്ങും

എസ്.എസ്.എൽ.സി. പരീക്ഷ തിങ്കളാഴ്ച ( മാർച്ച് 3) തുടങ്ങും. കോട്ടയം ജില്ലയില്‍ ഇത്തവണ പരീക്ഷയെഴുതുന്നത് 18,705 വിദ്യാർഥികള്‍. 256 സ്കൂളുകളിലായി 9179...

ആശ വര്‍ക്കര്‍മാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ മുഖ്യമന്ത്രി മുന്‍കൈയെടുക്കണം:എ.കെ.ആൻ്റണി

കോരിച്ചൊരിയുന്ന മഴയില്‍ സെക്രട്ടേറിയറ്റ് നടയില്‍ സഹന സമരം നടത്തുന്ന ആശാ പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി അവരുടെ ന്യായമായ അവകാശങ്ങള്‍ അംഗീകരിച്ച് സമരം അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രി...