സംരംഭക ലോകത്ത് ഇന്ത്യൻ പെൺകരുത്ത്; സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം ഏഴ് കൊല്ലത്തിനിടെ ഇരട്ടിയായെന്ന് സാമ്പത്തിക സർവേ

ഏഴ് വർഷത്തിനിടെ ആദ്യമായി, ഇന്ത്യയുടെ സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് (FLFPR) ഗണ്യമായി ഉയർന്നെന്ന് സാമ്പത്തിക സർവെ. 2017-18 ലെ 23.3% ൽ നിന്ന് 2023-24 ൽ 41.7% ആയി സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക് ഉയർന്നു. ധനമന്ത്രി നിർമല സീതാരാമനാണ് ഇന്ന് പാർലമെൻ്റിൽ സാമ്പത്തിക സർവെ അവതരിപ്പിക്കുമ്പോൾ ഇക്കാര്യം വെളിപ്പെടുത്തിയത്. ഗ്രാമീണ മേഖലയിലെ സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തത്തിലെ കുതിച്ചു ചാട്ടമാണ് മൊത്തത്തിലുള്ള പുരോഗതിക്ക് ശക്തിയായത്.തൊഴിൽ ശക്തിയിൽ കൂടുതൽ സ്ത്രീകൾ, കൂടുതൽ സംസ്ഥാനങ്ങൾ വളർച്ച കാണിക്കുന്നു2017-18ൽ 20 സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 20% ത്തിൽ താഴെയായിരുന്നു സ്ത്രീ തൊഴിൽ പങ്കാളിത്ത നിരക്ക്. 2023-24 ആയപ്പോഴേക്കും ഇത് മൂന്ന് സംസ്ഥാനങ്ങളായി കുറഞ്ഞു. ഭൂരിഭാഗം സംസ്ഥാനങ്ങളിലും 30-40% ആണ് സ്ത്രീകളുടെ തൊഴിൽ പങ്കാളിത്ത നിരക്ക്. ഏഴ് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും 40 ശതമാനത്തിലധികം സ്ത്രീകളും തൊഴിൽ ചെയ്യുന്നുണ്ട്. 56.9% സ്ത്രീ തൊഴിൽ പങ്കാളിത്തമുള്ള സിക്കിമാണ് രാജ്യത്ത് മുന്നിൽ

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...