ബിഹാറിൽ നിന്നുള്ള പ്രധാന കയറ്റുമതി ഭക്ഷ്യവസ്തുവായ മഖാനയ്ക്കായി ബജറ്റില്‍ പ്രത്യേക ബോര്‍ഡ് തന്നെ പ്രഖ്യാപിച്ചിരിക്കുയാണ് ധനമന്ത്രി നിര്‍മല സീതാരാമന്‍. മഖാനയെന്ന പേരിലറിയപ്പെടുന്നത് താമരവിത്താണെന്ന് എത്ര പേർക്കറിയാം. സസ്യാഹാരികളുടെ പ്രോട്ടീനാണ് മഖാന എന്നാൽ കുറച്ച് കാലങ്ങളായി ഫിറ്റ്നസ് പ്രേമികളുടെ അടുക്കളയിലെ സ്ഥിരം വിഭവം കൂടിയായി ഇത് മാറിയിട്ടുണ്ട്.ഇന്ന് കേരളത്തിളെയും സൂപ്പര്‍മാര്‍ക്കറ്റുകളിലടക്കം സാധാരണയായി മഖാന കാണുന്നു. ഫ്ലേവര്‍ ചേര്‍ത്തും ഫ്ലേവര്‍ ചേര്‍ക്കാതെയും മഖാന ലഭിക്കാറുമുണ്ട്. ഒരു കിലോഗ്രാം മഖാനക്ക് 1600 രൂപ വരെയാണ് വില. മഖാനയില്‍ കാത്സ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോസ്ഫറസ് എന്നിവ അടങ്ങിയിട്ടുണ്ട്. കൂടാതെ കലോറി വളരെ കുറവാണ് എന്നതാണ് ഇതിന്റെ മറ്റൊരു ഗുണം. മഖാന ഉപയോഗിച്ച് വ്യത്യസ്ത രുചിക്കൂട്ടിലുള്ള വിഭവങ്ങളും തയ്യാറാക്കാൻ സാധിക്കും