പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍

പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയ യുവതി പരിക്കേറ്റ് ആശുപത്രിയില്‍.കോഴിക്കോട് മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം. സ്വകാര്യ ലോഡ്ജിലെ ജീവനക്കാരിയെയാണ് പീഡിപ്പിക്കാന്‍ ശ്രമിച്ചത്. പരിക്കേറ്റ യുവതി ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തീവ്ര പരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഹോട്ടല്‍ ഉടമയും രണ്ട് ജീവനക്കാരും പീഡിപ്പിക്കാന്‍ ശ്രമിച്ചെന്ന് യുവതി പൊലീസിന് മൊഴി നല്‍കി. സംഭവത്തില്‍ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

ഈ യുവതി മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു . ഇന്നലെ രാത്രി ഫോണില്‍ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചു. ഈ സമയം പ്രാണരക്ഷാര്‍ത്ഥം ഓടി കെട്ടിടത്തില്‍ നിന്ന് താഴേക്ക് ചാടിയെന്നാണ് യുവതി പറഞ്ഞത്.ഹോട്ടല്‍ ഉടമ ദേവദാസ്, റിയാസ്, സുരേഷ് എന്നിവർക്കെതിരെയാണ് കേസ്. അതിക്രമിച്ചു കടക്കല്‍, സ്ത്രീകളെ ഉപദ്രവിക്കല്‍ എന്നീ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയത്.

Leave a Reply

spot_img

Related articles

അടൂരിൽ ചായക്കടയിൽ കയറി യുവാക്കളുടെ ആക്രമണം

അടൂരിന് സമീപം തെങ്ങമത്ത് ചായക്കടയിൽ കയറി ആക്രമണം. വഴിയരികിൽ വച്ച് 2 യുവാക്കൾ തമ്മിലുണ്ടായ തർക്കത്തെ തുടർന്ന് ഇവർ ചായക്കടയിലേക്ക് പ്രവേശിക്കുകയായിരുന്നു. യുവാക്കളിലൊരാൾ ചായക്കടയിലെ...

ഇടുക്കി മൂലമറ്റത്ത് പായയിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

ഇടുക്കി മൂലമറ്റത്ത് പായിൽ പൊതിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് ഉറപ്പിച്ച് പൊലീസ്. കോട്ടയം ജില്ലയിലെ മേലുകാവ് സ്വദേശി സാജൻ സാമുവലിനെയാണ് മരിച്ച...

പോക്സോ കേസ് പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു

ചെങ്ങന്നൂരില്‍ പോക്സോ കേസ് പ്രതി ട്രെയിനിന് മുന്നിൽ ചാടി മരിച്ചു. പത്തനംതിട്ട കൂടൽ പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പോക്സോ കേസിലെ പ്രതിയാണ് മരിച്ച...

മരിയാപുരത്ത് അയല്‍വാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി

നെയ്യാറ്റിൻകര മരിയാപുരത്ത് അയല്‍വാസിയുടെ നായയെ വെട്ടിക്കൊന്നതായി പരാതി. മരിയാപുരം സ്വദേശി ബിജുവിൻ്റെ വളർത്തു നായയെയാണ് സമീപവാസിയായ യുവാവ് വെട്ടിക്കൊന്നത്. അയല്‍വാസിയുടെ നായയെ കണ്ട് കുരച്ച്‌...