ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് : വാദം ഏപ്രില്‍ 28ന്

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി ഹൈക്കോടതി ഏപ്രില്‍ 28ന് വാദം കേള്‍ക്കും.തന്റെ സല്‍പ്പേരിന് കളങ്കം വരുത്തിയതിനും അപകീര്‍ത്തി പരമായ പരാമര്‍ശം നടത്തിയതിന് മാപ്പ് പറയുകയും 10 കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ആവശ്യപ്പെട്ടുള്ള കേസില്‍ ഡല്‍ഹി ഹൈക്കോടതി സമന്‍സ് അയച്ചു. 2024 ഏപ്രിലില്‍ വിവിധ പൊതുവേദികളില്‍ ശശി തരൂര്‍ തെറ്റായതും അപകീര്‍ത്തികരവുമായ പ്രസ്താവനകള്‍ നടത്തിയെന്നും അത് തന്റെ പ്രൊഫഷണല്‍ ജീവിതത്തിലും വ്യക്തി ജീവിതത്തിലും പരിക്കേല്‍പ്പിച്ചുവെന്നും ചൂണ്ടിക്കാണിച്ചാണ് രാജീവ് ചന്ദ്രശേഖരന്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.2024ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ വോട്ടര്‍മാര്‍ക്ക് പണം വാഗ്ദാനം ചെയ്തുവെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തരൂര്‍ പറഞ്ഞിരുന്നു. ഈ പ്രസ്താവനയെത്തുടര്‍ന്നാണ് രാജീവ് ചന്ദ്രശേഖര്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....