വിപണി പൊടിപൊടിച്ച് മാരുതി സുസുക്കി; ജനുവരിയില്‍ വിറ്റത് 2.12 ലക്ഷം കാറുകള്‍

പുതുവർഷത്തിന്റെ തുടക്കം തന്നെ വിൽപനയിൽ വൻ കുതിച്ച് ചാട്ടവുമായി മാരുതി സുസുക്കി. ജനുവരിയില്‍ മാരുതി സുസുക്കി 2,12,251 യൂണിറ്റ് വില്‍പ്പന നടത്തിയത്. 2024 ജനുവരിയില്‍ മാരുതി സുസുക്കിയുടെ വില്‍പ്പന 1,99,364 യൂണിറ്റായിരുന്നു. 27,100 യൂണിറ്റുകൾ കയറ്റുമതി. 2024 ജനുവരിയില്‍ കയറ്റുമതി കണക്കുകള്‍ 23,932 യൂണിറ്റ് ആയിരുന്നു മിനിസെഗ്മെന്റിൽ കമ്പനി നേരിയ ഇടിവ് നേരിട്ടു. ആള്‍ട്ടോ,എസ് പ്രെസോ ഉള്‍പ്പെടുന്ന ഈ വിഭാഗത്തില്‍ വില്‍പ്പന 14,241 യൂണിറ്റാണ് കഴിഞ്ഞമാസം ഉണ്ടായത്. ബലേനോ, ഡിസയര്‍, ഇഗ്‌നിസ്, സ്വിഫ്റ്റ്, വാഗണ്‍ആര്‍ തുടങ്ങിയ കാറുകളുള്ള കോംപാക്റ്റ് സെഗ്മെന്റില്‍ ആകെ 82,241 യൂണിറ്റുകളുടെ വില്‍പ്പന നടന്നു.ബ്രെസ, എര്‍ട്ടിഗ, ഫ്രോങ്ക്‌സ്, ഗ്രാന്‍ഡ് വിറ്റാര, XL6, ജിംനി, ഇന്‍വിക്റ്റോ തുടങ്ങിയ മോഡലുകളുള്ള യൂട്ടിലിറ്റി വെഹിക്കിള്‍ സെഗ്മെന്റിൽ 65,093 യൂണിറ്റുകള്‍ വിറ്റഴിച്ചു. ലൈറ്റ് കൊമേഴ്സ്യല്‍ വെഹിക്കിള്‍ വിഭാഗത്തിലെ സൂപ്പര്‍ കാരിയുടെ 4089 യൂണിറ്റുകള്‍ വിറ്റു. മിഡ്‌സൈസ് സെഡാനായ സിയാസ് 768 യൂണിറ്റ് വിൽപന നടത്തി

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...