കോട്ടയം നഗരസഭയിലെ പെൻഷൻ തട്ടിപ്പ്; അഖിൽ സി. വർഗീസ് ഉടൻ പിടിയിലാകും

കോട്ടയം നഗരസഭയിലെ പെൻഷൻ ഫണ്ടിൽ നിന്നു രണ്ടരക്കോടിയോളം രൂപ തട്ടിയെടുത്ത മുൻ ക്ലാർക്ക് അഖിൽ സി. വർഗീസ് ഉടൻ പിടിയിലാകും. ഇയാൾ കേരളത്തിൽത്തന്നെ ഒളിവിലെന്നു വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. കേരള – തമിഴ്‌നാട് അതിർത്തിയിലാണു പ്രതിയുള്ളത്. തമിഴ്നാട്ടിലേക്കു കടക്കാനുള്ള സാധ്യതയും പൊലീസ് സംശയിക്കുന്നുണ്ട്.കൊടൈക്കനാൽ, മൈസൂരു, ചെന്നൈ, ബെംഗളൂരു എന്നിവിടങ്ങളിൽ ഒളിത്താമസത്തിനു ശേഷമാണു കേരളത്തിൽ എത്തിയത്.ഉടൻ വലയിലാകു മെന്നാണു സൂചന. വിദേശത്തേക്കു കടക്കാനുള്ള പഴുതുകൾ അടച്ച് വിജിലൻസ് അന്വേഷണം ശക്തമാക്കി.

നഗരസഭയിൽ ജീവനക്കാരനായിരിക്കെ പെൻഷൻ ഫണ്ടിൽ നിന്ന്, അമ്മയുടെ പേരിലുള്ള വ്യാജ അക്കൗണ്ടിലേക്ക് 2020 ഫെബ്രുവരി 25 മുതൽ 2023 ഒക്ടോബർ 16 വരെയുള്ള കാലയളവിൽ രണ്ടര കോടി അയച്ച് തട്ടിപ്പ് നടത്തിയെന്നാണ് അഖിലിനെതിരെയുള്ള കേസ്. കോട്ടയം വെസ്‌റ്റ് പൊലീസ് 2024 ഓഗസ്റ്റ് 8നു റജിസ്റ്റർ ചെയ്ത കേസ് പിന്നീട് ക്രൈംബ്രാഞ്ചാണ് അന്വേഷിച്ചത്. അതിനു ശേഷം വിജിലൻസിനു കൈമാറുകയായിരുന്നു. സംഭവത്തിൽ നഗരസഭാ ഡപ്യൂട്ടി സെക്രട്ടറി ഉൾപ്പെടെ 4 പേരെ സസ്പെൻഡ് ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനട യാത്രക്കാർ മരിച്ചു

ത്യശൂർ വാണിയംപാറയിൽ പിക്കപ്പ് വാനിടിച്ച് രണ്ടു കാൽനടയാത്രക്കാർ മരിച്ചു. മണിയൻകിണർ സ്വദേശി രാജു (50), ജോണി(57) എന്നിവരാണ് മരിച്ചത്. ചായ കുടിച്ച് വീട്ടിലേക്ക് മടങ്ങുമ്പോഴാണ്...

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി

ലീഗിന്‍റെ മതേതരത്വത്തിന് ആരുടേയും സർട്ടിഫിക്കറ്റ് വേണ്ട, മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ കുഞ്ഞാലിക്കുട്ടി.വെള്ളാപ്പള്ളി നടേശന്‍റെ മലപ്പുറം വിരുദ്ധ പ്രസ്താവന മുസ്ലിം ലീഗിനെതിരാണെന്ന പിണറായി വിജയന്‍റെ പ്രതികരണത്തിനെതിരെ പികെ...

ഫോണിലൂടെ മുത്തലാഖ്; കൊണ്ടോട്ടി സ്വദേശിക്കെതിരെ കേസെടുത്തു

മലപ്പുറത്ത് ഫോണിലൂടെ യുവതിയെ മുത്തലാഖ് ചൊല്ലിയ സംഭവത്തിൽ കൊണ്ടോട്ടി സ്വദേശി വീരാൻ കുട്ടിക്കെതിരെ പൊലീസ് കേസെടുത്തു.സ്ത്രീധന പീഡനം, ഗാർഹിക പീഡനം, മാനസികമായും ശാരീരികമായും ഉപദ്രവിക്കൽ...

അഭിഭാഷക-വിദ്യാർത്ഥി സംഘർഷം; പൊലീസുകാരെ മർദിച്ചതിൽ പത്തോളം പേർക്കെതിരെ കേസ്

കൊച്ചിയിൽ അഭിഭാഷകരും വിദ്യാർത്ഥികളും തമ്മിലുണ്ടായ സം​ഘർഷത്തിൽ പൊലീസുകാരെ മർദിച്ചതിലും കേസെടുത്തു. പൊലീസുകാരെ മർദിച്ച സംഭവത്തിൽ കണ്ടാലറിയാവുന്ന വിദ്യാർത്ഥികളും അഭിഭാഷകരുമായ പത്തോളം പേർക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഇതുവരെ...