18 വയസുള്ള അന്യസംസ്ഥാനക്കാരി ചെന്നൈയില്‍ ക്രൂര പീഡനത്തിനിരയായി

ഓടുന്ന ഓട്ടോറിക്ഷയിലാണ് യുവതി കൂട്ട ബലാത്സംഗത്തിന് ഇരയായത്.കത്തിമുനയില്‍ നിർത്തി മൂന്നംഗ സംഘമാണ് അതിക്രമം നടത്തിയത്. സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ മൂന്നുപേരെ തിരിച്ചറിഞ്ഞതായി സൂചനയുണ്ട്. കിളമ്ബക്കം ബസ് സ്റ്റാൻഡില്‍ ബസ് കാത്തിരുന്ന യുവതിയെയാണ് അക്രമികള്‍ ഓട്ടോറിക്ഷയിലേക്ക് വലിച്ചു കയറ്റിയത്.ഓട്ടം വേണമോ എന്ന് ചോദിച്ചു, യുവതി നിരസിച്ചു. ഇതോടെ വാഹനത്തിലേക്ക് വലിച്ചു കയറ്റുകയായിരുന്നു. പിന്നീട് രണ്ടുപേരും കൂടി ഓട്ടോയില്‍ കയറി. തുടർന്ന് കത്തിമുനയില്‍ നിർത്തി യുവതി മൂവരും ലൈംഗികമായി ഉപയോഗിക്കുകയായിരുന്നു. നഗരത്തിലൂടെ വാഹനം ഓടിച്ചാണ് അതിക്രമം നടത്തിയത്. യുവതിയുടെ നിലവിളി കേട്ട വഴിയാത്രക്കാർ പൊലീസിനെ വിവരം അറിയിച്ചു. പാെലീസ് പിന്തുടരുന്നുണ്ടെന്ന് മനസിലാക്കിയ സംഘം യുവതിയെ റോഡില്‍ ഉപേക്ഷിച്ച്‌ രക്ഷപ്പെടുകയായിരുന്നു.ഇതിനി‌ടെ വഴിയാത്രക്കാരനായ പൊലീസുകാരനാണ് ഇവരെ സഹായിച്ചത്.

Leave a Reply

spot_img

Related articles

ജനപ്രിയ സാഹിത്യത്തിന്റെ രാജശില്പി: കാനം ഇ.ജെയ്ക്ക് ജന്മശതാബ്ദി പ്രണാമം

മലയാളത്തിന്റെ ഹൃദയത്തിലേക്ക് നിർഗളമായി ഒഴുകിയെത്തിയ ഒരു സാഹിത്യ നദിയായിരുന്നു കാനം ഇ.ജെ എന്ന ഇലവുങ്കൽ ജോൺ ഫിലിപ്പ്. 1926 ജൂൺ 13-ന് ജനിച്ച്, കൃത്യം...

കോഴിക്കോട് നിപ സ്ഥിരീകരിച്ചു

കോഴിക്കോട് നിപ സ്ഥിരീകരിച്ചു .ഫറോക്ക് സ്വദേശിയായ 43 കാരനാണ് രോഗബാധ സ്ഥിരീകരിച്ചത്.നിപ സ്ഥിരീകരിച്ച ഫറോക്ക് സ്വദേശിയെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും മെഡിക്കൽ കോളേജ്...

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...