കൊല്ലത്ത് മേയർസ്ഥാനം പങ്കുവയ്‌ക്കുന്നതിൽ സിപിഎം ധാരണ പാലിച്ചില്ല; ഡെപ്യൂട്ടി മേയർ‌ സ്ഥാനം ഉൾ‌പ്പെടെ രാജിവച്ച് സിപിഐ

കൊല്ലം നഗരസഭയില്‍ സിപിഎം- സിപിഐ ഭിന്നത. മേയർ സ്ഥാനം പങ്കുവക്കുന്നതിൽ സിപിഎം ധാരണ പാലിച്ചില്ലെന്ന് ആരോപിച്ച് ഡെപ്യൂട്ടി മേയര്‍ സ്ഥാനം സിപിഐ അംഗം കൊല്ലം മധു രാജിവെച്ചു. പാര്‍ട്ടി തീരുമാനമാണ് താന്‍ രാജിയിലൂടെ നടപ്പാക്കിയതെന്ന് കൊല്ലം മധു മാധ്യമങ്ങളോട് പ്രതികരിച്ചു.സിപിഎം- സിപിഐ സംസ്ഥാന സെക്രട്ടറിമാര്‍ തമ്മില്‍ നടന്ന ചര്‍ച്ചയില്‍ ബുധനാഴ്ച സിപിഎമ്മിന്റെ നിലവിലെ മേയര്‍ പ്രസന്നാ ഏണസ്റ്റ് രാജിവെക്കുമെന്ന് ധാരണയിലെത്തിയിരുന്നു. എന്നാല്‍, വൈകിട്ട് 4.45 ആയിട്ടും പ്രസന്നാ ഏണസ്റ്റ് രാജി നല്‍കാതിരുന്നതോടെയാണ് സിപിഐ കടുത്ത നടപടിയിലേക്ക് നീങ്ങിയത്. ഡെപ്യൂട്ടി മേയര്‍ കൊല്ലം മധുവിന് പുറമേ സ്ഥിരം സമിതി അധ്യക്ഷന്മാരായ സവിത ദേവിയും (വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ) സജീവ് സോമനും (പൊതുമരാമത്ത് സ്റ്റാൻഡിംഗ് അധ്യക്ഷൻ) രാജി സമർപ്പിച്ചിട്ടുണ്ട്

Leave a Reply

spot_img

Related articles

നെടുമ്പാശേരി വിമാനത്താവളം വഴി ഹൈബ്രിഡ് കഞ്താവ് കടത്താന്‍ ശ്രമിച്ച യുവതി പിടിയില്‍

തമിഴ്‌നാട് സ്വദേശി തുളസി എന്ന യുവതിയാണ് വിമാനത്താവള അധികൃതരുടെ പിടിയിലായത്.ഇവരെ കസ്റ്റഡിയിലെടുത്തതായി അധികൃതര്‍ അറിയിച്ചു. തായ്‌ലാന്‍ഡിലെ ബാങ്കോക്കില്‍ നിന്ന് എത്തുന്ന യാത്രക്കാരിയുടെ കൈവശം 35...

കിഫ്ബി സിഇഒ സ്ഥാനത്തു നിന്നും രാജിവയ്ക്കില്ലന്ന് കെ എം ഏബ്രഹാം

പദവിയില്‍ തുടരണോയെന്ന് മുഖ്യമന്ത്രിക്ക് തീരുമാനിക്കാം. സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട നടപടിയെ സധൈര്യം നേരിടുമെന്നും മുന്‍ ചീഫ് സെക്രട്ടറി കൂടിയായ കെ എം എബ്രഹാം വ്യക്തമാക്കി.കിഫ്ബി...

പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിലെ കോൺഗ്രസ് അംഗങ്ങളുടെ ഏകദിന ഉപവാസം നാളെ

ഭരണ സ്വാധീനമുപയോഗിച്ച് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിന്റെ വികസനം അട്ടിമറിച്ച സി പി എം നയത്തിനെതിരെ പ്രതിഷേധമുയർത്തി കോൺഗ്രസിന്റെ 11 ഗ്രാമ പഞ്ചായത്തംഗങ്ങൾ...

വയനാട് കേണിച്ചിറയിൽ ഭർത്താവ് ഭാര്യയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി.

കേളമംഗലം മാഞ്ചുറ വീട്ടിൽ ലിഷ(35)യെയാണ് ഭർത്താവ് ജിൻസൻ കൊലപ്പെടുത്തിയത്. കേബിൾ ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നുഇന്ന് രാവിലെയാണ് സംഭവം നടന്നത്. ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ജിൻസൻ...