ബോക്സ് ഓഫീസില്‍ നേട്ടവുമായി റോഷന്‍ ആന്‍ഡ്രൂസിന്‍റെ ‘ദേവ

മലയാളികളുടെ പ്രിയ സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന്‍റെ ബോളിവുഡ് അരങ്ങേറ്റ ചിത്രമാണ് ദേവ. മലയാളത്തില്‍ വിജയം നേടിയ തന്‍റെ തന്നെ ചിത്രം മുംബൈ പൊലീസ് ആണ് ദേവയെന്ന പേരില്‍ റോഷന്‍ ആന്‍ഡ്രൂസ് ഹിന്ദിയില്‍ സംവിധാനം ചെയ്തിരിക്കുന്നത്. ഷാഹിദ് കപൂര്‍ ടൈറ്റില്‍ റോളില്‍ എത്തിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ആണ്. ജനുവരി 31 ന് ആയിരുന്നു ചിത്രത്തിന്‍റെ റിലീസ്. ഇപ്പോഴിതാ ബോക്സ് ഓഫീസില്‍ ചിത്രം ഒരു റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ്.ഈ വര്‍ഷം ഇതുവരെയുള്ള റിലീസുകളില്‍ ആദ്യ വാരാന്ത്യത്തില്‍ വിദേശത്ത് ഏറ്റവുമധികം കളക്റ്റ് ചെയ്യുന്ന ബോളിവുഡ് ചിത്രം ആയിരിക്കുകയാണ് ദേവയെന്ന് ദേശീയ മാധ്യമങ്ങള്‍ പറയുന്നു. 11.6 കോടിയാണ് ആദ്യ വാരാന്ത്യം ചിത്രം വിദേശത്തുനിന്ന് നേടിയത്. നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട കണക്ക് അനുസരിച്ച് ചിത്രം ആദ്യ നാല് ദിനങ്ങളില്‍ നിന്ന് നേടിയ ആ​ഗോള കളക്ഷന്‍ 38.30 കോടിയാണ്. രണ്ടാം വാരാന്ത്യത്തില്‍ ചിത്രം എത്തരത്തില്‍ കളക്റ്റ് ചെയ്യും എന്ന കൗതുകത്തിലാണ് ബോക്സ് ഓഫീസ് ട്രാക്കര്‍മാര്‍.മുംബൈ പൊലീസിന്‍റെ രചയിതാക്കള്‍ ആയിരുന്നു ബോബി- സഞ്ജയ്ക്കൊപ്പം അബ്ബാസ് ദലാല്‍, ഹുസൈന്‍ ദലാല്‍, അര്‍ഷാദ് സയിദ്, സുമിത് അറോറ എന്നിവര്‍ ചേര്‍ന്നാണ് ദേവയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. സീ സ്റ്റുഡിയോസും റോയ് കപൂര്‍ ഫിലിംസും ചേര്‍ന്നാണ് നിര്‍മ്മാണം. മൂന്ന് വര്‍ഷത്തിനിപ്പുറമാണ് ഒരു റോഷന്‍ ആന്‍ഡ്രൂസ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്. നിവിന്‍ പോളി നായകനായ മലയാള ചിത്രം സാറ്റര്‍ഡേ നൈറ്റ് ആണ് അദ്ദേഹത്തിന്‍റെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. അതേസമയം 70- 80 കോടിയാണ് ചിത്രത്തിന്‍റെ ബജറ്റ്.

Leave a Reply

spot_img

Related articles

മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായ നടൻ ഷൈൻ ടോം ചാക്കോയ്ക്ക് ലഹരി ഇടപാടുകാരുമായി ബന്ധം

ലഹരിയുമായി ബന്ധപ്പെട്ട സാമ്പത്തിക ഇടപാടുകൾ പൊലീസ് കണ്ടെത്തി. ഷൈൻ ലഹരി ഇടപപാടുകാരുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ.ഇടപാടുകളുടെ രേഖകൾ പൊലീസ് കാണിച്ചതോടെ നടൻ പ്രതിരോധത്തിലായി.നടനെ...

മൂന്നു മക്കള്‍ക്കും വിഷം നല്‍കി കൊലപ്പെടുത്തി യുവതി

തെലങ്കാനയിലെ സങ്കറെഢി സ്വദേശിനി രജിതയാണ് മക്കളെ കൊലപ്പെടുത്തിയത്. രജിതയുടെ മക്കളായ സായ് കൃഷ്ണ (12), മധുപ്രിയ (10), ഗൗതം (8) എന്നിവരാണ് മരിച്ചത്. സ്കൂളിലെ...

സർക്കാരിന്റെ നാലാം വാർഷികാഘോഷം: ഏപ്രിൽ 21ന് കാസർകോട്ട് തുടക്കം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികാഘോഷത്തിന്റെയും എന്റെ കേരളം പ്രദർശന വിപണന മേളയുടെയും സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ കാസർകോട് നിർവഹിക്കും. കാലിക്കടവ്...

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി

തിങ്കളാഴ്ചയും ചൊവ്വാഴ്ചയും ചോദ്യം ചെയ്യലിന് ഹാജരാകാൻ ഷൈനിന് നോട്ടീസ് നല്‍കി.മയക്കുമരുന്ന് ഉപയോഗത്തിന് അറസ്റ്റിലായി സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ട നടൻ ഷൈൻ ടോം ചാക്കോയ്ക്ക്...