വിദ്വേഷ പരാമര്‍ശം; പിസി ജോര്‍ജിന്റെ മൂന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി

ചാനല്‍ ചര്‍ച്ചയിലെ വിദ്വേഷ പരാമര്‍ശത്തില്‍ മുന്‍ എംഎല്‍എ പിസി ജോര്‍ജിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി. കോട്ടയം ജില്ലാ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യ ഹര്‍ജി തള്ളിയത്. ഹൈക്കോടതിയില്‍ അപ്പില്‍ പോകുമെന്ന് ഷോണ്‍ ജോര്‍ജ് അറിയിച്ചു.ജനുവരി അഞ്ചിന് നടന്ന ചാനല്‍ ചര്‍ച്ചയില്‍ മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയെന്ന പരാതിയില്‍, മതസ്പര്‍ധ വളര്‍ത്തല്‍, കലാപാഹ്വാനം, സാമൂഹിക വിരുദ്ധ പ്രവര്‍ത്തനം തുടങ്ങി ജാമ്യമില്ല വകുപ്പുകള്‍ ചുമത്തിയാണ് ഈരാറ്റുപേട്ട പൊലീസ് കേസെടുത്തത്. യൂത്ത് ലീഗ് നല്‍കിയ പരാതിയിലാണ് പൊലീസ് നടപടി. ബിഎന്‍എസ് 196, 299, തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് പിസി ജോര്‍ജിനെതിരെ കേസ് എടുത്തിരിക്കുന്നത്. ഇന്ത്യയിലെ മുസ്ലീങ്ങള്‍ മതവര്‍ഗീയവാദികളാണ്. ആയിരക്കണക്കിന് ക്രിസ്ത്യാനികളെയും ഹിന്ദുക്കളെയും കൊന്നു. മുസ്ലീങ്ങള്‍ പാകിസ്ഥാനിലേയ്ക്ക് പോകണം എന്നിങ്ങനെയായിരുന്നു പിസി ജോര്‍ജിന്റെ വിവാദ പരാമര്‍ശം. ഈരാറ്റുപേട്ടയില്‍ മുസ്‌ളീം വര്‍ഗീയതയുണ്ടാക്കിയാണ് തന്നെ തോല്‍പ്പിച്ചതെന്നും പി സി ജോര്‍ജ് ആരോപിച്ചിരുന്നു. പരാമര്‍ശത്തില്‍ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....