സംസ്ഥാനത്ത് ഗവൺമെന്റ് സ്കൂളുകളിൽ പി ടിഎ നടത്തുന്ന പ്രീ പ്രൈമറി ബാച്ചുകളിൽ അധ്യാപകരുടെ ഓണറേറിയം 27,500 രൂപയും ആയമാരുടേത് 22,500 രൂപയുമായി വർധിപ്പിക്കാൻ ഹൈക്കോടതി ഉത്തരവിട്ടു. ഓൾ കേരള പ്രീ പ്രൈമറി സ്റ്റാഫ് അസോസിയേഷനും അധ്യാപകരുമുൾപ്പെടെ നൽകിയ ഹർജികളിലാണു ജസ്റ്റിസ് ഹരിശങ്കർ വി. മേനോന്റെ ഉത്തരവ്. വർധന അടുത്ത മാസം തന്നെ നടപ്പാക്കി ഏപ്രിൽ മുതൽ നൽകണമെന്നും ഉത്തരവിലുണ്ട്.