വിളിപ്പേരുകൾ ഡ്രോപ്പേഷ്, ഒറ്റൻ; രാസലഹരി കടത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ പിടിയിൽ

ഡ്രോപ്പേഷ്, ഒറ്റൻ എന്നീ പേരുകളിൽ അറിയപ്പെടുന്ന രാസലഹരി കടത്തിലെ മുഖ്യകണ്ണിയായ മുൻ എഞ്ചിനീയർ പിടിയിൽ. . ആലപ്പുഴ ഹരിപ്പാട് നങ്യാർകുളങ്ങര ലക്ഷ്മി നിവാസിൽ ആർ. രവീഷ് കുമാർ (27) ആണ് പിടിയിലായത്. ബെംഗളൂരുവിൽ മള്‍ട്ടി നാഷണൽ കമ്പനിയിൽ ജോലി ചെയ്തുകൊണ്ടിരുന്ന രവീഷ് പെട്ടെന്ന് സമ്പാദിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സുഹൃത്തുക്കളുമായി ചേർന്ന് ലഹരിക്കടത്ത് ആരംഭിച്ചത് കേരളത്തിലേക്കും ദക്ഷിണ കർണാടകയിലേക്കും എംഡിഎംഎ അടക്കമുള്ള രാസലഹരികൾ വൻതോതിൽ വിൽക്കുന്ന സംഘത്തിലെ ഇടനിലക്കാരിൽ പ്രധാനിയാണ് ഇയാൾ. മാനന്തവാടിയിൽ നിന്നും തിരുനെല്ലി പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നാണ് രവീഷ് കുമാറിനെ പിടികൂടിയത്.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....