മനുഷ്യ മസ്തിഷ്‌കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തലാണ് ആശങ്ക ജനിപ്പിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ശേഖരിച്ച മനുഷ്യ മസ്തിഷ്ക സാമ്പിളുകളിൽ “അവിശ്വസനീയമായ” അളവിൽ മൈക്രോപ്ലാസ്റ്റിക്സും നാനോപ്ലാസ്റ്റിക്സും ഗവേഷകർ കണ്ടെത്തി.ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഈ അളവ് ഏകദേശം ഒരു ടീസ്പൂണിന് തുല്യമായിരുന്നു. മൃതദേഹത്തിൻ്റെ തലച്ചോറിലെ സാമ്പിളുകളിൽ അവരുടെ വൃക്കകളെയും കരളിനെയും അപേക്ഷിച്ച് ഏഴ് മുതൽ 30 മടങ്ങ് വരെ നാനോ പ്ലാസ്റ്റിക്അ ടങ്ങിയിട്ടുണ്ടെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായ മാത്യു കാമ്പെയ്ൻ പറഞ്ഞു. ഈ അളവ് ഏകദേശം ഒരു ടീസ്പൂണിന് തുല്യമാണ്.malayalam newsശരാശരി 45 അല്ലെങ്കിൽ 50 വയസ്സ് പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറിൽ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റികിന്റെ അളവ് ഗ്രാമിന് 4,800 മൈക്രോഗ്രാം അല്ലെങ്കിൽ ഭാരം അനുസരിച്ച് കണക്കാക്കുമ്പോൾ 0.48% ആയിരുന്നുവെന്ന് ന്യൂ മെക്‌സിക്കോ സർവകലാശാലയിലെ റീജന്റ്‌സ് പ്രൊഫസറും ഫാർമസ്യൂട്ടിക്കൽ സയൻസസ് പ്രൊഫസറുമായ മാത്യു കാമ്പൻ പറഞ്ഞു