മനുഷ്യൻ്റെ തലച്ചോറിൽ ഒരു സ്പൂണിന് തുല്യമായ പ്ലാസ്റ്റിക് കണ്ടെത്തി; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പുതിയ പഠനം

മനുഷ്യ മസ്തിഷ്‌കത്തിൽ ഒരു സ്പൂണിന്റെ അളവിലുള്ള നാനോപ്ലാസ്റ്റിക് അടങ്ങിയിട്ടുള്ളതായി പുതിയ പഠനം. നേച്ചർ മെഡിസിൻ ജേണലിൽ പ്രസിദ്ധീകരിച്ച പുതിയ കണ്ടെത്തലാണ് ആശങ്ക ജനിപ്പിക്കുന്നത്. 2024 ന്റെ തുടക്കത്തിൽ പോസ്റ്റ്‌മോർട്ടത്തിൽ ശേഖരിച്ച മനുഷ്യ മസ്തിഷ്ക സാമ്പിളുകളിൽ “അവിശ്വസനീയമായ” അളവിൽ മൈക്രോപ്ലാസ്റ്റിക്സും നാനോപ്ലാസ്റ്റിക്സും ഗവേഷകർ കണ്ടെത്തി.ദേശീയ മാധ്യമമായ എൻഡിടിവിയാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. ഈ അളവ് ഏകദേശം ഒരു ടീസ്പൂണിന് തുല്യമായിരുന്നു. മൃതദേഹത്തിൻ്റെ തലച്ചോറിലെ സാമ്പിളുകളിൽ അവരുടെ വൃക്കകളെയും കരളിനെയും അപേക്ഷിച്ച് ഏഴ് മുതൽ 30 മടങ്ങ് വരെ നാനോ പ്ലാസ്റ്റിക്അ ടങ്ങിയിട്ടുണ്ടെന്ന് ഈ പഠനത്തിന് നേതൃത്വം നൽകിയ ശാസ്ത്രജ്ഞനായ മാത്യു കാമ്പെയ്ൻ പറഞ്ഞു. ഈ അളവ് ഏകദേശം ഒരു ടീസ്പൂണിന് തുല്യമാണ്.malayalam newsശരാശരി 45 അല്ലെങ്കിൽ 50 വയസ്സ് പ്രായമുള്ള സാധാരണ വ്യക്തികളുടെ തലച്ചോറിൽ അടങ്ങിയിരിക്കുന്ന മൈക്രോ പ്ലാസ്റ്റികിന്റെ അളവ് ഗ്രാമിന് 4,800 മൈക്രോഗ്രാം അല്ലെങ്കിൽ ഭാരം അനുസരിച്ച് കണക്കാക്കുമ്പോൾ 0.48% ആയിരുന്നുവെന്ന് ന്യൂ മെക്‌സിക്കോ സർവകലാശാലയിലെ റീജന്റ്‌സ് പ്രൊഫസറും ഫാർമസ്യൂട്ടിക്കൽ സയൻസസ് പ്രൊഫസറുമായ മാത്യു കാമ്പൻ പറഞ്ഞു

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...