ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ബീഫ് ബിരിയാണി’; അലിഗഢ് മുസ്ലിം സർവകലാശാലയിലെ നോട്ടീസ് വിവാദത്തിൽ

അലിഗഢ് മുസ്‌ലിം സർവകലാശാലയിലെ ഭക്ഷണ മെനുവിൽ വിവാദം. സർ ഷാ സുലൈമാൻ ഹാളിൽ ഞായറാഴ്ച ഉച്ചഭക്ഷണത്തിന് ‘ബീഫ് ബിരിയാണി’ നൽകാനുള്ള നോട്ടീസ് ആണ് വിവാദത്തിനിടയാക്കിയിരിക്കുന്നത്. നോട്ടീസ് സോഷ്യൽ മീഡിയയിൽ വൈറലായതോടെയാണ് വിമർശനം ഉയർന്നത് “ഞായറാഴ്ചത്തെ ഉച്ചഭക്ഷണ മെനുവിൽ മാറ്റം വരുത്തിയിട്ടുണ്ട്, ആവശ്യാനുസരണം ചിക്കൻ ബിരിയാണിക്ക് പകരം ബീഫ് ബിരിയാണി നൽകും” എന്നായിരുന്നു നോട്ടീസ്. നോട്ടീസിനെതിരെ സർവകലാശാലയിൽ തന്നെ പ്രതിഷേധം ഉയർന്നു. സർവകലാശാലയിലെ രണ്ട് പേരാണ് ഭക്ഷണ മെനുവിൽ മാറ്റം വരുത്തിയതായി അറിയിച്ച് നോട്ടീസ് പുറപ്പെടുവിച്ചത്. വിവാദമായതോടെ അലിഗഢ് മുസ്ലിം സർവകലാശാല അധികൃതർ‍ വിശദീകരണവുമായി രംഗത്തെത്തി.

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...