ഡൽഹി ”മുസ്തഫബാദ്” മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റും: നിയുക്ത BJP എംഎൽഎ

ഡൽഹി മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ”ശിവപുരി” എന്ന് മാറ്റുമെന്ന് നിയുക്ത BJP എംഎൽഎ മോഹൻ സിംഗ് ബിഷ്ട്. മുസ്തഫാബാദിന്റെ പേര് ശിവപുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റാനുള്ള നടപടികൾ ആരംഭിച്ചുവെന്നും അദ്ദേഹം വ്യക്തമാക്കി ആം ആദ്മി സ്ഥാനാർത്ഥി അദീൽ അഹമ്മദ് ഖാനെ 17,578 വോട്ടുകൾക്ക് പരാജയപ്പെടുത്തി സീറ്റ് നേടിയ ബിഷ്ത്, മണ്ഡലത്തിന്റെ ജനസംഖ്യാ ഘടനയെക്കുറിച്ച് ചർച്ച ചെയ്യുന്നതിനിടയിലാണ് ഞായറാഴ്ച ഈ പ്രസ്താവന നടത്തിയത്.മുസ്തഫബാദ് മണ്ഡലത്തിന്റ പേര് ശിവ പുരി അല്ലെങ്കിൽ ശിവ് വിഹാർ എന്നാക്കി മാറ്റുമെന്ന് മോഹൻ സിംഗ് ബിഷ്ട് എഎൻഐയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. “മുസ്തഫാബാദ് എന്ന പേര് കാരണം, വിദ്യാസമ്പന്നരായ ആളുകൾ ഇവിടെ വന്ന് സ്ഥിരതാമസമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം അവകാശപ്പെട്ടു.ഔദ്യോഗിക കണക്കുകൾ പ്രകാരം 45 ശതമാനം മുസ്ലീങ്ങളാണ് ഇവിടെ ഉള്ളത്. എന്നാൽ ഞാൻ എവിടെ യാത്ര ചെയ്തിട്ടുണ്ടെങ്കിലും അവിടെയെല്ലാം മുസ്ലീങ്ങൾ 60 ശതമാനവും ഹിന്ദുക്കൾ 40 ശതമാനവുമാണെന്ന് കണ്ടിട്ടുണ്ട്. ഞങ്ങൾ ഒരു സെൻസസ് നടത്തുകയും മുസ്തഫാബാദിൽ നിന്ന് ശിവ് വിഹാർ അല്ലെങ്കിൽ ശിവപുരി എന്ന പേര് മാറ്റുകയും ചെയ്യും -അദ്ദേഹം പറഞ്ഞു.2020-ലെ കുപ്രസിദ്ധമായ ഡൽഹി കലാപത്തിൽ മുസ്തഫാബാദ് ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ട പ്രദേശങ്ങളിലൊന്നായിരുന്നു. പൗരത്വ ഭേദഗതി നിയമം (സിഎഎ) നടപ്പിലാക്കിയതിനെത്തുടർന്ന് നിരവധി വീടുകളും കടകളും മതസ്ഥലങ്ങളും ആക്രമിക്കപ്പെട്ടു. ഇത് നിരവധിപേരുടെ മരണത്തിനും നാടുകടത്തലിനും കാരണമായി

Leave a Reply

spot_img

Related articles

ജോഷിമാത്യു വിൻ്റെ ദൈവത്താൻ കുന്ന് റിലീസ് ചെയ്യുന്നു

ബ്ലാക്ക് ഫോറസ്റ്റ്, അങ്ങു ദൂരെ ഒരു ദേശത്ത്... എന്നീ ചിത്രങ്ങൾക്ക് ശേഷം സംവിധായകൻ ജോഷി മാത്യുവും നിർമ്മാതാവ് ബേബി മാത്യു സോമ തീരവും വീണ്ടും...

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...