വേങ്ങരക്ക് സമീപം മിനിഊട്ടി – നെടിയിരുപ്പ് റോഡില്‍ ടോറസ് ലോറിയും ബൈക്കും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രക്കാരായ കൊട്ടപ്പുറം കൊടികുത്തിപ്പറമ്ബ് സ്വദേശികളായ മുഫീദ്, വിനായക് എന്നിവർക്കാണ് ജീവൻ നഷ്ടമായത്.കൊട്ടപ്പുറം ഹയർ സെക്കൻഡറി സ്‌കൂളിലെ എസ്‌എസ്‌എല്‍സി,പ്ലസ് വണ്‍ വിദ്യാർഥികളാണ് മരിച്ചത്. ടോറസ് ലോറിയുടെ അടിയിലകപ്പെട്ട വിദ്യാർഥി സ്ഥലത്ത് വച്ചും മറ്റൊരാള്‍ ആശുപത്രിയിലേക്കള്ള വഴിമധ്യേയുമാണ് മരിച്ചത്.മിനി ഊട്ടിയിലേക്ക് വിനോദയാത്രക്ക് പോവുന്നതിനിടെ രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. വിദ്യാർഥികളുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടം നടപടികള്‍ക്ക് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.