വ്യവസായ പ്രമുഖൻ വേളാമതി ചന്ദ്രശേഖര ജനാർദ്ദന റാവുവിനെ കൊച്ചുമകൻ കുത്തിക്കൊന്നു

ഹൈദരാബാദ് കേന്ദ്രീകരിച്ച്‌ പ്രവർത്തിക്കുന്ന വ്യവസായ പ്രമുഖൻ വേളാമതി ചന്ദ്രശേഖര ജനാർദ്ദന റാവുവിനെ കൊച്ചുമകൻ കുത്തിക്കൊന്നു.86-കാരനായ റാവു സ്വവസതിയില്‍ വച്ചാണ് കൊല്ലപ്പെട്ടത്. സ്വത്ത് പങ്കുവെക്കുന്നതുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തില്‍ കലാശിക്കുകയായിരുന്നു. 29-കാരനായ കിലാരു കീർത്തി തേജയാണ് മുത്തച്ഛനെ കൊലപ്പെടുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു.വെല്‍ജൻ ഗ്രൂപ്പ് ചെയർമാനാണ് കൊല്ലപ്പെട്ട റാവു. പൂർവിക സ്വത്തിന്റെ വിഹിതമായി നാല് കോടി രൂപ തേജയ്‌ക്ക് നല്‍കിയിരുന്നെങ്കിലും സ്വത്ത് പങ്കുവച്ചതില്‍ കടുത്ത അതൃപ്തി കൊച്ചുമകനുണ്ടായിരുന്നു. തുടർന്ന് റാവുവിനെ ചോദ്യം ചെയ്യുന്നതിനിടെ ഇത് വലിയ വാക്കേറ്റത്തിലും കയ്യേറ്റത്തിലും കലാശിച്ചു. ഒടുവില്‍ ദേഷ്യം സഹിക്കാനാകാതെ മുത്തച്ഛനെ കുത്തിക്കൊല്ലുകയായിരുന്നു യുവാവ്. റാവുവിനെ 70 തവണ കുത്തിയെന്നാണ് വിവരം. അമേരിക്കയില്‍ ബിരുദാനന്തര ബിരുദം നേടിയ തേജ അടുത്തിടെയാണ് നാട്ടിലേക്ക് എത്തിയത്. തുടർന്ന് റാവുവിന്റെ വസതിയിലേക്ക് അമ്മയോടൊപ്പം വരികയായിരുന്നു.

Leave a Reply

spot_img

Related articles

കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു

ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു.തൊടുപുഴ പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്. രാജുവിനെ...

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍

അട്ടപ്പാടിയില്‍ ബന്ധുവായ യുവതി വയോധികനെ കല്ലുകൊണ്ട് തലയ്ക്കടിച്ചു കൊന്നു; പ്രതി പിടിയില്‍.അട്ടപ്പാടിയില്‍ വയോദികനെ തലയ്ക്കടിച്ചു കൊന്നു യുവതി.അട്ടപ്പാടി ദാസന്നൂര്‍ ആദിവാസി ഊരിലാണ് വയോധികനെ ബന്ധുവായ...

ഇടുക്കിയിൽ കുടുംബ വഴക്കിനിടെ യുവാവിനെ ബന്ധു കുത്തിക്കൊന്നു

ഇടുക്കി ആൽപ്പാറയിൽ യുവാവിനെ ബന്ധു കുത്തിക്കൊന്നു.ആൽപ്പാറ സ്വദേശി രാജൻ (26) ആണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് രാജന്റെ പിതൃസഹോദരിയുടെ മകനായ അനൂപിനെ കഞ്ഞിക്കുഴി പൊലിസ്...

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി തിരച്ചില്‍ ഊർജിതമാക്കി

ഗർഭിണിയായ ഭാര്യയെയും രണ്ട് മക്കളെയും നീന്തല്‍ക്കുളത്തില്‍ എറിഞ്ഞുകൊന്ന യുവാവിനായി പോലീസ് തിരച്ചില്‍ ഊർജിതമാക്കി.തെലങ്കാനയിലെ ഹനംകൊണ്ടയിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ ക്രൂരത അരങ്ങേറിയത്. അസ്ഹറുദ്ദീൻ എന്നയാളാണ്...