കുടുംബവഴക്കിനെ തുടർന്ന് ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി

തിരുവനന്തപുരം നാലാഞ്ചിറയിൽ ഭാര്യയെ ഭർത്താവ് കൊലപ്പെടുത്തി.ഹസീന ബീവി (36) ആണ് കൊല്ലപ്പെട്ടത്.കുടുംബ വഴക്കിനെത്തുടർന്നുണ്ടായ കയ്യാങ്കളി കൊലപാതകത്തിൽ കലാശിക്കുകയായിരുന്നു എന്നാണ് വിവരം.മക്കളുടെ കണ്മുന്നിൽ വെച്ചാണ് ഹസീന ബീവിയെ ഭർത്താവ് സുരേഷ് (46) കഴുത്തറുത്ത് കൊലപ്പെടുത്തിയത്.ഇവരുടെ മൂത്തമകളാണ് കൊലപാതക വിവരം മണ്ണന്തല പോലീസ് സ്റ്റേഷനിൽ വിളിച്ച് പറഞ്ഞത്.പോലീസ് എത്തുന്നതിന് മുൻപ് പ്രതി കാറിൽ കടന്നുകളയുകയും ചെയ്തു.ഹസീന ബീവിയും സുരേഷും തമ്മിൽ നിരന്തരം പ്രശ്‍നങ്ങളുണ്ടായിരുന്നെന്നാണ് വിവരം.ഇതേ തുടർന്ന് ഇന്നലെയും ഹസീന പോലീസ് സ്റ്റേഷനിൽ പരാതിയുമായി എത്തിയിരുന്നു.പിന്നാലെ വീട്ടിലേക്ക് മടങ്ങുകയും ചെയ്തു.വീട്ടിലെത്തിയ ശേഷമായിരുന്നു ഇവർ തമ്മിൽ വീണ്ടും തർക്കവും വഴക്കുമുണ്ടായതും കൊലപാതകം നടന്നതും.വീട്ടിലെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിലായിരുന്നു കൊലപാതകം നടന്നത്.ദമ്പതികൾക്ക് നാലുമക്കളുണ്ട്. ഇവർ ഈ വീട്ടിൽ ഉണ്ടായിരുന്ന സമയത്താണ് ക്രൂരകൃത്യം നടന്നത്.സ്ഥലത്ത് പോലീസെത്തി പരിശോധന നടത്തുകയാണ്.ഒളിവിൽ പോയ സുരേഷിനായി അന്വേഷണം ആരംഭിച്ചു.

Leave a Reply

spot_img

Related articles

ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സുകാരിയുടെയും മൃതദേഹങ്ങൾ ചാക്കിൽ കെട്ടി ഉപേക്ഷിച്ച സംഭവത്തിൽ അന്വേഷണം തുടരുന്നു

പാലക്കാട് അട്ടപ്പാടി ഭവാനിപ്പുഴയിൽ യുവതിയുടെയും അഞ്ച് വയസ്സു തോന്നിക്കുന്ന പെൺകുട്ടിയുടെയും ശരീരഭാഗങ്ങൾ പ്ലാസ്റ്റിക് ചാക്കുകളിൽ കെട്ടി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം തുടരുന്നു....

ഗര്‍ഭിണിയായ 23കാരിയെ കൊന്നു കിണറ്റില്‍ തള്ളി; കാമുകന്‍ അറസ്റ്റില്‍

തമിഴ്‌നാട്ടില്‍ സേലം എടപ്പാടിക്ക് സമീപം ഏഴു മാസം ഗര്‍ഭിണിയായ 23കാരിയായ കോകിലയെ കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ സംഭവത്തില്‍ കാമുകനായ അമ്മാസി പോലീസ് പിടിയിലായി. തന്നെ...

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി

കരിപ്പൂർ വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട: എട്ട് മാസം പ്രായമുള്ള കുഞ്ഞിന്റെ ഡയപ്പറിൽ ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണം പിടികൂടി.റാസൽ ഖൈമയിൽ...

നേത്രാവതി എക്സ്പ്രസിൽ വൻ കവർച്ച; മലയാളി കുടുംബത്തിന് 14 ലക്ഷം രൂപയുടെ സ്വർണാഭരണം നഷ്ടപ്പെട്ടു

തിരുവനന്തപുരം-മുംബൈ നേത്രാവതി എക്സ്പ്രസ് ട്രെയിനിൽ മലയാളി കുടുംബത്തിന് നേരെ വൻ കവർച്ച. കായംകുളത്തുനിന്ന് താനെയിലേക്ക് യാത്ര ചെയ്യുകയായിരുന്ന കുടുംബത്തിന്റെ 14 ലക്ഷം രൂപ വിലമതിക്കുന്ന...