സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തും; ആഭ്യന്തരമന്ത്രി

സംസ്ഥാനത്ത് നിന്ന് ലഹരി ശൃംഖലയെ തുരുത്തുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല.കാരവനില്‍ കയറി പരിശോധിക്കില്ലെന്ന ധൈര്യം ആര്‍ക്കും വേണ്ടെന്നും ആഭ്യന്തരമന്ത്രി.നിയമത്തിന്റെ മുന്നില്‍ സ്റ്റാറ്റസോ, പണമോ പദവിയോ നോക്കിയട്ടല്ല പൊലീസ് പ്രവര്‍ത്തിക്കാന്‍ പോകുന്നതെന്നും ഡാര്‍ക് വെബിന്റെ മറവിലിരുന്ന് കച്ചവടം നടത്തുന്ന ഡിജിറ്റല്‍ അടയാളങ്ങള്‍ പിന്തുടരാന്‍ സൈബര്‍ സെല്ലിന് പ്രത്യേകം നിര്‍ദേശം നല്‍കിയതായും ചെന്നിത്തല പറഞ്ഞു.ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഉദ്ഘാടനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു ചെന്നിത്തല.

ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലും ഡി ജെ പാര്‍ട്ടികളിലും മയക്കുമരുന്ന് ഉപയോഗം നിര്‍ത്തണം. ആ പാര്‍ട്ടികളുടെ ഉദ്ദേശം മയക്കുമരുന്ന് വിതരണമോ ഉപയോഗമോ അല്ലെന്ന് തിരിച്ചറിയണം. അല്ലെങ്കില്‍ അവിടെയും നിയമത്തിന്റെ കരങ്ങള്‍ പിന്തുടരും.ഇന്നോടു കൂടി ലഹരിക്കച്ചവടം അവസാനിപ്പിക്കുന്നതാണ് ലഹരി വില്‍പ്പനക്കാര്‍ക്ക് നല്ലതെന്ന് ചെന്നിത്തല പറഞ്ഞു. മയക്കുമരുന്ന് കേന്ദ്രങ്ങള്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ ഉണ്ട്. അത് തടയുന്നതിനായി വിപുലമായ ഒരുക്കങ്ങള്‍ പൊലീസ് ആരംഭിച്ചിട്ടുണ്ട്.മയക്കുമരുന്ന് കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി അവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരും. ഓപ്പറേഷന്‍ തുഫാന്‍ ജനങ്ങളുടെ പദ്ധതിയാണ്. അധ്യാപകര്‍ക്ക് വേണ്ടി, വിദ്യര്‍ഥികള്‍ക്കുവേണ്ടി പുതിയ തലമുറയ്ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ചെന്നിത്തല പറഞ്ഞു.ഓപ്പറേഷന്‍ തുഫാന്‍ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി വി ഡി സതീശന്‍ നിര്‍വഹിച്ചു. മന്ത്രിമാരായ എന്‍ ഷംസുദ്ദീന്‍, എം ലിജു, സി പി ജോണ്‍, ശശി തരൂര്‍ എം പി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഐജി പുട്ടവിമലാദിത്യാണ് തുഫാന്‍ പദ്ധതിയുടെ നോഡല്‍ ഓഫീസര്‍.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...