നവകേരള യാത്രക്കിടെയുള്ള ‘രക്ഷാപ്രവർത്തനം’; പ്രതികൾ നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും

നവകേരള യാത്രക്കിടെ മുന്‍ മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥർ യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ മർദിച്ച കേസിൽ പ്രതികൾ നൽകിയ മുൻകൂർ ജാമ്യഹർജിയിൽ കോടതി ഇന്ന് വാദം കേൾക്കും.ആലപ്പുഴ ജില്ലാ സെഷൻസ് കോടതിയാണ് കേസിൽ വാദം കേൾക്കുന്നത്.ഇന്നലെ ജാമ്യ ഹർജി കോടതി പരിഗണിച്ചിരുന്നെങ്കിലും ആക്ഷേപം ഫയൽ ചെയ്യാൻ പരാതിക്കാർ സാവകാശം തേടിയതോടെയാണ് ഇന്നത്തേക്ക് വാദം മാറ്റിയത്.അതേസമയം, പ്രതികളുടെ മുൻകൂർജാമ്യാപേക്ഷയെ എതിർത്തുകൊണ്ട് എസ്ഐടി ഇന്ന് റിപ്പോർട്ട് സമർപ്പിക്കും.അന്വേഷണം നിർണ്ണായകഘട്ടത്തിൽ ആണെന്നും ജാമ്യമനുവദിക്കരുതെന്നുമാണ് പ്രത്യേക അന്വേഷണ സംഹത്തിന്റെ വാദം.അഞ്ച് പ്രതികളും ഒളിവിൽ ആണെന്ന് എസ്ഐടി നേരെത്തെ കോടതിയെ അറിയിച്ചിരുന്നു.ഇന്നത്തെ വാദത്തിന് ശേഷം ജില്ലാ സെഷൻസ് കോടതി ജഡ്ജി ഹണി എം വർഗീസ് മുൻകൂർ ജാമ്യ അപേക്ഷയിൽ വിധി പറയും.ഐപിസി 308 അടക്കമുള്ള ജാമ്യമില്ല വകുപ്പുകൾ ചേർത്താണ് അന്വേഷണ പുരോഗതി റിപ്പോർട്ട് പ്രത്യേക അന്വേഷണസംഘം കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്.

2023 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കെ നടത്തിയ നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് കരിങ്കൊടി കാണിച്ച കെ എസ് യു പ്രവർത്തകരെ പിണറായി വിജയൻറെ ഗൺമാൻമാരായ അനിൽ കുമാറും സന്ദീപ് എസും ചേർന്ന് മർദിക്കുകയായിരുന്നു.സംഭവത്തിൽ ഗൺമാൻ അനിൽ, എസ്കോർട്ട് പോലീസുകാരനായ അരുൺ, വിപിൻ, സന്ദീപ് എന്നിവർക്കെതിരെ കഴിഞ്ഞ ദിവസം വകുപ്പുതല നടപടി എടുത്തിരുന്നു.ഇവരെ എല്ലാവരെയും ജോലിയിൽ നിന്ന് സസ്‌പെന്റ് ചെയ്തിരുന്നു.

Leave a Reply

spot_img

Related articles

മാവേലിക്കരയിൽ ഒന്നര വയസ്സുകാരൻ വെള്ളത്തിൽ വീണ് മരിച്ചു

മാവേലിക്കരയിൽ വീടിന് സമീപത്തെ പാടശേഖരത്തിലെ വെള്ളത്തിൽ വീണ് ഒന്നര വയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. തെക്കേക്കര ഓലകെട്ടി തെക്ക് ചാരുംമൂട്ടിൽ പടീറ്റതിൽ അരുൺ ആർ....

മാധ്യമപ്രവർത്തകയും അവതാരകയുമായ അപർണ കുറുപ്പിനെതിരെ കേസ് രജിസ്റ്റർ ചെയ്തു

ചാനൽ ചർച്ചക്കിടെ വിദ്വേഷ പരാമർശം നടത്തിയെന്ന പരാതിയിൽ മാധ്യമപ്രവർത്തകയും ബിഗ് ടിവി അവതാരകയുമായ അപർണ കുറുപ്പിനെതിരെ കൊച്ചി സിറ്റി സൈബർ പൊലീസ് കേസെടുത്തു. കാസർകോട്...

ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണം: കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രിക്ക് മുഖ്യമന്ത്രി കത്തയച്ചു

തൃശ്ശൂർ കൈപ്പമംഗലം വാഹനാപകടത്തിൽ എട്ട് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൻ്റെ പശ്ചാത്തലത്തിൽ കേരളത്തിലെ ദേശീയപാതയുടെ സുരക്ഷ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി...

പത്തനംതിട്ട ജില്ലയിലെ മലയോര ജനതയുടെ ആശങ്ക ഗൗരവമായി കാണണം: ഓർത്തഡോക്സ് സഭ

പശ്ചിമഘട്ട പരിസ്ഥിതിലോല പ്രദേശങ്ങളുടെ ഏഴാമത് കരട് വിജ്ഞാപനം സംബന്ധിച്ച് പത്തനംതിട്ട ജില്ലയിലെ മലയോര ജനതയ്ക്കുള്ള ആശങ്കകൾ സർക്കാർ ഗൗരവമായി കാണണമെന്ന് മലങ്കര അസോസിയേഷൻ സെക്രട്ടറി...