യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി

ചങ്ങനാശ്ശേരി കങ്ങഴയില്‍ യുവാവിനെ പാറക്കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനാട് സ്വദേശി സച്ചിന്‍ സജി ആണ് മരിച്ചത്. 22 വയസ്സായിരുന്നു. കഴിഞ്ഞ ശനിയാഴ്ച മുതല്‍ യുവാവിനെ കാണാനില്ലായിരുന്നു.ഇന്ന് രാവിലെ സമീപത്തെ പുരയിടത്തില്‍ ജോലിക്കെത്തിയവരാണ് ഉപയോഗ്യശൂന്യമായ കുളത്തില്‍ മൃതദേഹം കണ്ടത്. യുവാവ് കുളത്തില്‍ ചാടി ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനം. കറുകച്ചാല്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.

Leave a Reply

spot_img

Related articles

വഖഫ് ബില്ല് പാസായതിന് പിന്നാലെ ജെഡിയുവിൽ പൊട്ടിത്തെറി: അഞ്ച് നേതാക്കൾ പാർട്ടി വിട്ടു

വഖഫ് നിയമ ഭേദഗതി ബില്ലിനെ പിന്തുണച്ചതിന് പിന്നാലെ ബിഹാറിൽ നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള ജെഡിയുവിൽ പൊട്ടിത്തെറി. 5 നേതാക്കൾ പാർട്ടി വിട്ടു. സംസ്ഥാനത്തെ നിയമസഭാ...

പാലക്കാട് വടക്കഞ്ചേരിയിൽ വൻ മോഷണം; വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു

പാലക്കാട് വടക്കഞ്ചേരിയിൽ വീട്ടിൽ സൂക്ഷിച്ച 45 പവൻ കവർന്നു. പന്നിയങ്കര സ്വദേശി പ്രസാദിന്റെ വീട്ടിലാണ് മോഷണം നടന്നത്. സമീപത്തെ മറ്റൊരാളുടെ വീട്ടിലും മോഷണ ശ്രമം...

തോക്ക് നന്നാക്കുമ്പോൾ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് വെടിപൊട്ടി; സിപിഒയ്ക്ക് സസ്‌പെൻഷൻ

തോക്ക് നന്നാക്കുന്നതിനിടെ പൊലീസുകാരന്റെ കൈയ്യിൽ നിന്ന് അബദ്ധത്തിൽ വെടിപൊട്ടി. താമരശ്ശേരി പൊലീസ് സ്റ്റേഷനിലാണ് ഗുരുതര സുരക്ഷാ വീഴ്ച ഉണ്ടായിരിക്കുന്നത്. ഈ മാസം 2 നായിരുന്നു...

കാര്യവട്ടം ക്യാമ്പസിൽ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ് പൊതി

കാര്യവട്ടം ക്യാമ്പസിലെ ഗവേഷണ വിദ്യാർഥിനിക്ക് വന്ന പാഴ്സലിൽ കഞ്ചാവ്. കോഴിക്കോട് സ്വദേശി ശ്രീലാൽ എന്ന പേരിൽ നിന്നാണ് വിദ്യാർഥിനിക്ക് പാഴ്സൽ പൊതി കിട്ടിയത്. 4ഗ്രാം...