നടക്കാനിറങ്ങിയതാണ്, അപ്രതീക്ഷതമായി ആക്രമിച്ച് ഫോൺ കൊണ്ടുപോയി, പിടിയിലായത് 2 കുട്ടികൾ, പിന്നിൽ വിചിത്ര കാരണം

നായയുമായി നടക്കാൻ ഇറങ്ങിയാളെ ആക്രമിച്ച് മൊബൈൽ ഫോൺ കവര്‍ന്നു. സംഭവത്തിൽ പിടിയിലായതാകട്ടെ പ്രായപൂര്‍ത്തിയാകാത്ത രണ്ട് കുട്ടികൾ. 17-ും 16-ും വയസുള്ളവരെയാണ് പൊലീസ് പിടികൂടിയത്. കവര്‍ച്ചയിലേക്ക് ഇവരെ കൊണ്ടെത്തിച്ച കാരണമാണ് അതിലും വിചിത്രം. ആഡംബര ഹോട്ടലിൽ വച്ച് പിറന്നാൾ ആഘോഷത്തിന് പണം കണ്ടെത്താനായിരുന്നു കവര്‍ച്ചയെന്നാണ് കുട്ടികൾ പൊലീസിനോട് പറഞ്ഞിരിക്കുന്നത്.തെക്കുപടിഞ്ഞാറൻ ദില്ലിയിലെ ദാബ്രിയിലായിരുന്നു നായയുമായി നടക്കാനിറങ്ങിയ ആളെ ആക്രമിച്ച് കൊള്ളയടിച്ചത്. ആളെ ആക്രമിച്ച ശേഷം മൊബൈൽ ഫോൺ തട്ടിപ്പറിച്ച് സ്കൂട്ടറിൽ കയറി രക്ഷപ്പെടുകയായിരുന്നു. പിന്നാലെ, കേസ് രജിസ്റ്റർ ചെയ്ത് പോലീസ് അന്വേഷണം ആരംഭിക്കുകയായിരുന്നു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പ്രതികളുടെ നീക്കങ്ങൾ നിരീക്ഷിച്ചപ്പോഴാണ് കുട്ടിക്കുറ്റവാളികൾ അറസ്റ്റിലായത്. ചോദ്യം ചെയ്യലിൽ, സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടതിനെത്തുടർന്ന് കവർച്ച ആസൂത്രണം ചെയ്യുകയായിരുന്നു എന്ന് ഇവര്‍ സമ്മതിച്ചു. ഒരു ആഡംബര ഹോട്ടലിൽ വച്ച് സുഹൃത്തിന്റെ ജന്മദിനം ആഘോഷിക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും പണം തികഞ്ഞില്ല. അങ്ങനെയാണ് ഒരാളെ കൊള്ളയടിക്കാൻ പദ്ധതിയിട്ടത്. രണ്ട് കൂട്ടാളികൾക്കൊപ്പം ചേര്‍ന്നാണ് ആക്രമിക്കപ്പെട്ടയാളെ ലക്ഷ്യമിട്ടത്. തുര്‍ന്ന് മൊബൈൽ ഫോൺ കൈക്കാലിക്കുകയായിരുന്നു. കേസിൽ പങ്കുള്ള മറ്റ് രണ്ടുപേരെ തിരയുകയാണ് പൊലീസ് ഇ

Leave a Reply

spot_img

Related articles

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണു ക്ഷേത്രത്തിൽ മോഷണം : അന്വേഷണം ഊർജിതമാക്കി

ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് ശ്രീ മഹാവിഷ്ണുക്ഷേത്രത്തിലെ മോഷണത്തിൽ അന്വേഷണം ഊർജിതമാക്കി പോലീസ്.ചെങ്ങന്നൂർ തൃച്ചിറ്റാറ്റ് മഹാവിഷ്ണുക്ഷേത്രത്തിലെ കിഴക്കേ ഗോപുര നടയിൽ ബുധനാഴ്ച അർദ്ധരാത്രിക്ക് ശേഷം ആണ്മോഷണം നടന്നത്....