അപത്തനംതിട്ട കോന്നി മുറിഞ്ഞകല്ലിൽ വിദ്യാർത്ഥിനി തൂങ്ങിമരിച്ചത് അധ്യാപകന്റെ മാനസിക പീഡനം മൂലം എന്ന് അമ്മയുടെ പരാതി. ചിറ്റാർ സ്വദേശിനി ഗായത്രിയാണ് മരിച്ചത്. 19 വയസായിരുന്നു. അടൂരിലെ അഗ്നിവീർ റിക്രൂട്ട്മെൻറ് പരിശീലന കേന്ദ്രത്തിൽ പഠിക്കുകയായിരുന്നു. ഇവിടുത്തെ അധ്യാപകൻ മാനസികമായി പീഡിപ്പിച്ചു എന്നാണ് അമ്മ ആരോപിക്കുന്നത്. ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് വീട്ടിൽ മരിച്ച നിലയിൽ കണ്ടത്.