ധനുഷ് സംവിധാനം ചെയ്ത ‘നിലവുക്ക് എന്മേൽ എന്നടി കോപം’ ; ട്രെയ്ലർ പുറത്ത്

മാത്യു തോമസ്, പ്രിയ പ്രകാശ് വാര്യർ, അനിഖ സുരേന്ദ്രൻ, പവിഷ്, തുടങ്ങിയവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ധനുഷ് സംവിധാനം ചെയ്യുന്ന നിലവുക്ക് എന്മേൽ എന്നടി കോപത്തിന്റെ ട്രെയ്ലർ റീലിസ് ചെയ്തു. സൂപ്പർഹിറ്റ് ചിത്രം രായന് ശേഷം ധനുഷ് വീണ്ടും സംവീധാന രംഗത്തേക്ക് കടക്കുന്ന ചിത്രത്തിൽ താരം ഒരു അതിഥി വേഷത്തിലും എത്തുന്നുണ്ട്.ജെൻ-സീ സൗഹൃദവും ത്രികോണ പ്രണയങ്ങളും പ്രമേയമാക്കുന്ന ചിത്രത്തിന്റെ മൂന്ന് ഗാനങ്ങൾ ഇതിനകം യൂട്യൂബിൽ വലിയ വിഭാഗം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അതിൽ ‘കാതൽ ഫെയ്‌ൽ’ എന്ന ഗാനം ധനുഷ് തന്നെ പാടിയതാണെന്നതും ശ്രദ്ധേയമാണ്. വിജയ്ക്കൊപ്പം അഭിനയിച്ച ബ്ലോക്ക്ബസ്റ്റർ ചിത്രം ലിയോയ്ക്ക് ശേഷം മാത്യു തോമസ് തമിഴിൽ അഭിനയിക്കുന്ന ചിത്രമാണ് നിലവുക്ക് എന്മേൽ എന്നടി കോപം.

ജി.വി പ്രകാശ് കുമാർ സംഗീതം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചെയ്തിരിക്കുന്നത് ലിയോൺ ബ്രിട്ടോയാണ്. ധനുഷും പിതാവ് കസ്തൂരി രാജയും ചേർന്ന് നിർമ്മിച്ച ചിത്രം വിതരണത്തിനെടുത്തിരിക്കുന്നത് ഉദയനിധി സ്റ്റാലിന്റെ റെഡ് ജയന്റ് ഫിലിംസ് ആണ്. ഫെബ്രുവരി 21ന് വേൾഡ് വൈഡ് ആയി ചിത്രം റിലീസ് ചെയ്യും.നിലവുക്ക് എന്മേൽ എന്നടി കോപത്തിന്റെ റിലീസിന് മുൻപേ തന്നെ തന്റെ നാലാമത്തെ സംവിധാന സംരംഭം ആയ ഇഡലി കടയുടെ ചിത്രീകരണം ആരംഭിച്ചിരിക്കുകയാണ് ധനുഷ്. താരം ഇരട്ട വേഷത്തിലെത്തുന്ന ചിത്രത്തിൽ അരുൺ വിജയ്‍യും നിത്യ മേനെനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഇഡലി കടെയ് ഏപ്രിൽ 10ന് തിയറ്ററുകളിലെത്തും എന്നാണ് റിപ്പോർട്ടുകൾ

Leave a Reply

spot_img

Related articles

റബ്ബർ വില ചരിത്രത്തിൽ ആദ്യമായി കിലോയ്ക്ക് 300 രൂപ കടന്നു

ചരിത്രത്തിലാദ്യമായി രാജ്യത്ത് ആഭ്യന്തര റബ്ബർ വില കിലോയ്ക്ക് 300 രൂപ കടന്നു. കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ് 4-ന്റെ വില കിലോഗ്രാമിന് സർവ്വകാല റെക്കോർഡായ...

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ

ആഭ്യന്തര വിപണിയിൽ ആർ.എസ്.എസ്. 4 ഗ്രേഡ് ഷീറ്റ് റബറിനുണ്ടായ കടുത്ത ക്ഷാമം:ഓപ്പൺ മാർക്കറ്റിൽ കിലോഗ്രാമിന് 300 രൂപ വരെ.കോട്ടയം, കൊച്ചി മാർക്കറ്റുകളിൽ ആർ.എസ്.എസ്. 4...

പഞ്ചസാര ചേര്‍ത്ത ബേബി ഫുഡ് നിരോധിക്കാൻ നീക്കം; കരട് വിജ്ഞാപനം പുറത്തിറക്കി

ആറ് മാസം വരെ പ്രായമുള്ളള്ള ശിശുക്കള്‍ക്ക് നല്‍കുന്ന ഭക്ഷണ ഉല്‍പ്പനങ്ങളില്‍ പഞ്ചസാര ചേർക്കുന്നത് നിരോധിക്കാൻ നിർദേശിച്ച്‌ രാജ്യത്തെ പരമോന്നത ഭക്ഷ്യ നിയന്ത്രണ സ്ഥാപനമായ ഫുഡ്...

നെല്ല് സംഭരണ തടസങ്ങള്‍ നീങ്ങി, മില്ലുകളുമായി ധാരാണാപത്രത്തിന് പ്രത്യേകാനുമതി: മന്ത്രി അനൂപ് ജേക്കബ്

കഴിഞ്ഞ സീസണില്‍ കരാറിലേര്‍പ്പെട്ടതും നിശ്ചിതസമയത്തിനകം നെല്ല് കുത്തല്‍ (മില്ലിംഗ്) പൂര്‍ത്തിയാക്കാന്‍ കഴിയാത്തതുമായ മില്ലുകളുമായി കരാറില്‍ ഏര്‍പ്പെടാന്‍ സപ്‌ളൈേകാക്ക് നിബന്ധനകളോടെ പ്രത്യേക അനുമതി നല്‍കിയതായി മന്ത്രി...