‘കാട്ടാന സോഫിയയെ ആക്രമിച്ചത് തോട്ടിൽ കുളിക്കാനിറങ്ങിയപ്പോൾ; നിർധനകുടുംബമാണ്, മൂത്ത കുട്ടി ഊമ’; വാഴൂർ സോമൻ

ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ സ്ത്രീ കൊല്ലപ്പെട്ട സംഭവത്തിൽ പ്രതികരിച്ച് വാഴൂർ സോമൻ എംഎൽഎ. തോട്ടിൽ കുളിക്കാൻ ഇറങ്ങുമ്പോൾ ആയിരുന്നു കാട്ടാന ആക്രമിച്ചതെന്ന് വാഴൂർ സോമൻ പറ‍ഞ്ഞു. 21 കാട്ടാനകൾ പ്രദേശത്ത് സ്കൂളിനടുത്ത് വരെ എത്തിയ വിവരം നേരത്തെ അറിയിച്ചതാണ്. ഇടുക്കിയിൽ റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും ഇല്ലാത്തത് പ്രശ്നമെന്ന് എംഎൽഎ പറ‍ഞ്ഞു.തനിക്ക് നേരിട്ട് അറിയാവുന്ന കുടുംബമാണെന്നും നിർധനകുടുംബമാണെന്നും വാഴൂർ സോമൻ പറഞ്ഞു. സോഫിയ രണ്ട് കുട്ടികളാണുള്ളത് മൂത്ത കുട്ടി ഊമയാണെന്ന് അദ്ദേഹം പറഞ്ഞു. റെയ്ഞ്ച് ഓഫീസും ഡി.എഫ്.ഒ ഓഫീസും കോട്ടയം ജില്ലയിലാണ്. ഇക്കാര്യം നേരത്തെ നിയമസഭയിൽ ഉന്നയിച്ചിട്ടുണ്ട്. കോട്ടയത്ത് നിന്ന് ആർ.ആർ.ടി ടീം എത്തുമ്പോഴേക്കും നടക്കാനുള്ളതൊക്കെ നടന്നിരിക്കുമെന്ന് എംഎൽഎ പറഞ്ഞു.

Leave a Reply

spot_img

Related articles

സ്വർണം പവന് 1920 രൂപ ഇടിഞ്ഞു

സംസ്ഥാനത്ത് സ്വർണ വിലയിൽ വൻ ഇടിവ്.ഇന്ന് രാവിലെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 240 രൂപ കുറഞ്ഞ് 14,015 രൂപയിലെത്തി.പവന് 1,920 രൂപ...

സി.ബി.എൽ ചാംപ്യൻസ് ബോട്ട് ലീഗ് സെപ്തംബർ 19 മുതൽ

വള്ളംകളി പ്രേമികൾ ആവേശ ത്തോടെ കാത്തിരുന്ന ചാംപ്യൻസ് ബോട്ട് ലീ ഗിന് (സിബിഎൽ)ഈ മാസം 19ന് തുടക്കം.ചുണ്ടൻ വള്ളങ്ങളുടെ ഐ.പി.എൽ മാതൃകയിലുള്ള ലീഗ് മത്സരമാണ്...

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന.പവന് 960 രൂപയാണ് വര്‍ധിച്ചത്.1,14,880 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.ഗ്രാമിന് ആനുപാതികമായി 120 രൂപയാണ് കൂടിയത്. 14,360 രൂപയാണ്...

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി

നിയമസഭാ മ്യൂസിയവും പരിസരവും കാണാനെത്തുന്നവർക്ക് സുഗമമായ യാത്രയൊരുക്കാൻ ഇലക്ട്രിക് ബഗ്ഗി സജ്ജമായി.പുതിയ ഇലക്ട്രിക് ബഗ്ഗിയുടെ ഫ്ലാഗ് ഓഫ് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ നിർവഹിച്ചു....