കഴിഞ്ഞ ശനിയാഴ്ച അൾസ്റ്റർ ഹാളിൽ വെൽഷ്മാൻ നഥാൻ ഹോവെൽസിനോടുള്ള മത്സത്തിൽ തോറ്റതിന് ശേഷം ഗുരുതരമായ പരിക്ക് അദ്ദേഹത്തിന് സംഭവിച്ചിരുന്നു. തുടർന്ന് ജോൺ കൂണിയെ ഐസിയുവിൽ പ്രവേശിപ്പിച്ചു.മത്സരത്തിന്റെ ഒൻപതാം റൗണ്ട് ആയപ്പോൾ ഇൻട്രാക്രീനിയൽ രക്തശ്രാവം ഉണ്ടാകുകയും മത്സരം നിർത്തി വെക്കുകയും ചെയ്യ്തു. തുടർന്ന് കൂണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു. സെൽറ്റിക് സൂപ്പർ-ഫെതർവെയ്റ്റ് കിരീടത്തിനുള്ള അദ്ദേഹത്തിൻ്റെ ആദ്യ പോരാട്ടമായിരുന്നു ഇത്.